Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Sep 2025 12:49 IST
Share News :
പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭയിലെ പുത്തരിക്കൽ ഹെൽത്ത് സെന്ററിൽ ഡോക്ടർമാർ ലീവ് എടുത്ത് മാറി നിൽക്കുന്നത് കാരണം രോഗികൾ ബുദ്ധിമുട്ടിൽ. ആശുപത്രിയിൽ എത്തുന്ന രോഗികൾ ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്തതിനാൽ തിരിച്ച് പോവുന്ന അവസ്ഥയ്ക്കെതിരെ നിരവധി പ്രധിഷേധങ്ങൾ ഉയർന്നിട്ടും, നാളിതുവരെ മാറ്റമില്ലാതെ തുടരുകയാണ്.
നിലവിൽ ചാർജ് എടുത്ത ഡോക്ടർ
രണ്ടാമത്തെ ദിവസം തന്നെ രണ്ടുമാസത്തിന് ലീവിൽ പോവുകയുണ്ടായി. നിലവിലുള്ള മറ്റ്
രണ്ട് ഡോക്ടർമാർ ഒരാഴ്ച ലീവ് ആകുന്നതിനാലും, നിശ്ചിത ഒപിയിൽ ഉച്ചയ്ക്ക് ശേഷമുള്ള ഒപിയും ഞായറാഴ്ച ഉള്ള ഒപിയും നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ പരപ്പനങ്ങാടി നഗരസഭയ്ക്ക് കത്ത്
നൽകിയിട്ടുണ്ട്.
ദിവസേന 250ലധികം രോഗികൾ വരുന്ന
ഈ ആതുരാലയം സാധാരണക്കാരായ മനുഷ്യരുടെയും, രോഗികളും ഏറെ ആശ്രയിക്കുന്നതാണ്. ഉദ്യോഗസ്ഥരും, നഗരസഭ അധികാരികളും തമ്മിലുള്ള വടം വലി കാരാണം സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ് നാട്ടിലെ പൊതുജനത്തിന്.
പരപ്പനങ്ങാടിയിലെ സ്വകാര്യ ഹോസ്പിറ്റലുകൾക്ക് പണമുണ്ടാക്കി കൊടുക്കാൻ വേണ്ടിയാണോ ഇത്തരം പ്രവർത്തനങ്ങൾ? എന്നത് പുന പരിശോധിക്കേണ്ടതുണ്ട്. ഇവിടത്തെ ജനങ്ങളുടെ ആവശ്യങ്ങൾ പരപ്പനങ്ങാടി നഗരസഭ തള്ളുകയും അതിന് പരിഹാരം കാണുകയും ചെയ്യേണ്ടതാണ് അല്ലാത്തപക്ഷം ശക്തമായ ജനവികാരം ഉയർന്ന് വരുമെന്നും, അശുപത്രിയുടെ നിലവിലെ പ്രശ്നങ്ങൾക്കെതിരെ പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്നും
സി പി ഐ എം പനയത്തിൽ ബ്രാഞ്ച് സെക്രട്ടറി ഫൈസൽ കൊച്ചു എൻലൈറ്റ് ന്യൂസിനെ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.