Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വണ്ടിപ്പെരിയാർ പുതിയ പാലത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടു

15 May 2024 18:18 IST

PEERMADE NEWS

Share News :

പീരുമേട് :വേനൽ മഴയിൽ വണ്ടിപ്പെരിയാർ പുതിയ പാലത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. 

വെള്ളക്കെട്ടിന് പരിഹാരമെന്ന നിലയിൽ ദേശീയപാത അധികൃതർ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ പാഴായെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.

ദേശീയ പാതയിൽ വണ്ടിപ്പെരിയാർ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിർമ്മിച്ച പുതി പാലത്തിൽ മഴക്കാലമാവുമ്പോൾ രൂപപ്പെടുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്ന തിനും പാലത്തിൽ അപകടക്കെണിയായി മാറിയ കോൺക്രീറ്റ് കമ്പികൾ തെളിഞ്ഞ് പുറത്തേക്ക് വന്നത് പരിഹരിക്കുന്നതിനു മായാണ് പുതിയ പാലത്തിൽ ഏതാനും മാസങ്ങൾക്ക് മുൻപ് കോൺക്രീറ്റ് ചെയ്തത്. വേനൽമഴശക്തിപ്രാപിച്ചതോടെയാണ് പാലത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. ഇതുമൂലംകാൽനട , വാഹനയാത്രക്കാർദുരിതത്തിലായി.  കാലവർഷത്തിന് മുമ്പായി വെള്ള കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് ഓട്ടോ തൊഴിലാളികൾ ആവശ്യപ്പെട്ടു.

Follow us on :

More in Related News