Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം റവന്യൂ ജില്ലാ കലോത്സവം 'ആകാശ മിഠായി ' നാളെ സമാപിക്കും.

29 Nov 2024 23:20 IST

santhosh sharma.v

Share News :

തലയോലപറമ്പ്: 35-ാമത്  കോട്ടയം ജില്ലാ സ്കൂൾ കലോൽസവത്തിൻ്റെ മൂന്നാം ദിനത്തിൽ കോട്ടയം ഈസ്റ്റ് വിദ്യാഭ്യാസ ഉപജില്ല 626 പോയിന്റുമായി ജില്ലയിൽ ഒന്നാമതാകാനുള്ള കുതിപ്പിൽ മുന്നേറുന്നു. 620 പോയിന്റുമായി ചങ്ങനാശ്ശേരി ഉപജില്ല തൊട്ട് പിന്നിലുണ്ട്. രാത്രി നടക്കുന്ന മത്സരങ്ങളുടെ റിസൽട്ട് വരുന്നതോടെ പോയിൻ്റ് നിലമാറി ചങ്ങനാശ്ശേരി ഉപജില്ല മുന്നേറാനുള്ള സാധ്യതയുമുണ്ട്. 580 പോയിന്റ് നേടിയ ഏറ്റുമാനൂർ ഉപജില്ലയാണ് മൂന്നാംസ്ഥാനത്ത്. ഒരു പോയിൻ്റ് വിത്യാസത്തിൽ കുറവിലങ്ങാട് ഉപജില്ല നാലാം സ്ഥാനത്തും നിൽക്കുന്നു.

സ്‌കൂള്‍ വിഭാഗത്തില്‍ 231 പോയിന്റുമായി പാമ്പാടി ളാക്കാട്ടൂര്‍ എം ജി എം. എന്‍ എസ് എസ് എച്ച് എസ് എസ് ബഹുദൂരം മുന്നിലാണ്.

വെള്ളിയാഴ്ച രാത്രി നടന്ന പളിയ നൃത്തം എച്ച് എസ് എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതോടെ മറ്റ് സ്കൂളുകളെ പിന്നിലാക്കി. 170 പോയിന്റുമായി ഇരാറ്റുപേട്ട മുസ്ലീം ഗേള്‍സ് രണ്ടാമതും , 160 പോയിന്റുമായി കിടങ്ങൂർ എൻ എസ് എസ് ഹയർ സെക്കൻ്ററി സ്‌കൂള്‍ മൂന്നാം സ്ഥാനത്തുമാണ്.

അറബി കലോത്സവം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഈരാറ്റുപേട്ട 95 പോയിൻ്റുമായി ഒന്നാം സ്ഥാനത്താണ്. സ്‌കൂള്‍ തലത്തില്‍ 50 പോയിന്റ് നേടി  ഈരാറ്റുപേട്ട ഹിദായത്തുദ്ദീന്‍ ഹൈസ്‌കൂളും ഒന്നാം സ്ഥാനത്തും, ഈരാറ്റു പേട്ട മുസ്ലിം ഗേൾസ് എച്ച് എസ് എസ് 45 പോയിൻ്റ് നേടി തൊട്ട് പിന്നിലുണ്ട്.

യു പി അറബിക് വിഭാഗത്തില്‍ 61 പോയിന്റ് നേടി കോട്ടയം ഈസ്റ്റ് ഉപജില്ലയും, 60 പോയിൻ്റ് വീതം നേടി കറുകച്ചാൽ ഉപജില്ലയും കാഞ്ഞിരപ്പള്ളി ഉപജില്ലയും തൊട്ട് പിന്നിലുണ്ട്. 

സംസ്‌കൃതോത്സവം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 70 പോയിൻ്റ് നേടി കോട്ടയം വെസ്റ്റും, 66 പോയിൻ്റ് നേടിയ പാമ്പാടി ഉപജില്ല രണ്ടാമതുമാണ് .യുപി വിഭാഗത്തിൽ കോട്ടയം വെസ്റ്റ് ഉപജില്ല 82 പോയിൻ്റോടെ ഒന്നാം സ്ഥാനത്തും, 81 പോയിൻ്റോടെ വൈക്കം , പാമ്പാടി ഉപജില്ലകൾ തൊട്ട് പിന്നിലുണ്ട്. നാളെ ആറ് വേദികളിൽ നടക്കുന്ന വിവിധ മത്സരങ്ങളോടെ കലാമാമാങ്കം സമാപിക്കും വൈകിട്ട് പ്രധാന വേദിയായ എ. ജെ ജോൺ ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി. എൻ വാസവൻ ഉദ്ഘാടനം ചെയ്യും. സി.കെ ആശ എം എൽ എ ചടങ്ങിൽ അധ്യക്ഷതവഹിക്കും.

Follow us on :

More in Related News