Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം മെഡിക്കൽ കോളേജിൽ 5 വയസ്സുള്ള കുഞ്ഞിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി.

06 Jul 2024 21:39 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി:കോട്ടയം മെഡിക്കൽ കോളേജിൽ 5 വയസ്സുള്ള കുഞ്ഞിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷനാണ് കോട്ടയം മെഡിക്കൽ കോളജിൽ നടന്നത്. കുഞ്ഞിന്റെ അമ്മയാണ് കരൾ പകുത്തു നൽകിയത്. 25 കാരിയാണ് മാതാവ്. രാജ്യത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ വളരെ അപൂർവ്വമായാണ് പീഡിയാട്രിക് ലിവർ ട്രാൻസ്‌പ്ലാന്റേഷൻ നടക്കാറുള്ളത്. അതിസങ്കീർണമായ ലൈവ് ട്രാൻസ്പപ്ലാൻ്റേഷനാണ് കോട്ടയം മെഡിക്കൽ കോളേജിൽ നടന്നത്. സർജിക്കൽ ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ. ആർ.എസ്. സിന്ധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ട്രാൻസ്പ്ലാന്റേഷൻ നടത്തിയത്. അതി സങ്കീർണമായ ഈ ട്രാൻസ്പ്ലാന്റേഷൻ ഏറ്റെടുത്ത് പൂർത്തിയാക്കിയ ഡോ. സിന്ധുവിനേയും ടീം അംഗങ്ങളേയും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. 2022 ഫെബ്രുവരിയിലാണ് കോട്ടയം മെഡിക്കൽ കോളേജിൽ സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി ലിവർ ട്രാൻസ്പ്ലാൻറേഷൻ ആരംഭിച്ചത്.

Follow us on :

More in Related News