Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Aug 2024 16:21 IST
Share News :
മുക്കം നഗരസഭയിലെ 10-ാം ഡിവിഷനിൽ മദ്യശാല തുടങ്ങാൻ നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ ഗൂഡാലോചന നടത്തിയതായി ആരോപിച്ചും, ഇത് തുറന്ന് കാണിക്കുന്നതിനും , മാനദണ്ഡങ്ങൾ പാലിക്കാതെ തുറന്ന മദ്യശാല അടച്ചു പൂട്ടണമെന്നുമാവശ്യപ്പെട്ടും ബഹുജന സമരം സംഘടിപ്പിക്കാൻ കൗൺസിലിലെ പ്രതിപക്ഷ നിര തീരുമാനിച്ചതായി വാർത്ത സമ്മേളനത്തിൽ അറിയച്ചു.
ബീവറേജ് ആരംഭിക്കുന്നതിനെതിരെ ചട്ടം 7 അനുസരിച്ച് പ്രത്യേക യോഗം വിളിക്കാൻ നോട്ടീസ് നൽകിയതിൽ ജൂലായ്30 ന് യോഗം വിളിച്ചെങ്കിലും പ്രകൃതി ക്ഷോഭത്തിൻ്റെ പേരിൽ യോഗം മാറ്റിവെക്കുകയായിരുന്നു. 2 അജണ്ടയുണ്ടായിരു ന്നതിൽ ഒരു അജണ്ട മാത്രം വെച്ച് 31 ന് യോഗം വിളിച്ചു. അന്ന് ബീവറേജ് അജണ്ട ചർച്ചക്കെടുത്തില്ല. പിന്നീട് ആഗസ്ത് 2 ന് ബീവറേജ് അജണ്ട ചർച്ച ചെയ്യാൻ യോഗം ചേർന്നെങ്കിലും അന്നു തന്നെ മദ്യശാല തുറന്ന് പ്രവർത്തിക്കുകയും ചെയ്തു. എന്നാൽ നഗരസഭയുടെ ലൈസൻസില്ലാതെയാണ് മദ്യഷാപ്പ് പ്രവർത്തനം തുടങ്ങിയത്. പിന്നീട് ബീവറേജിന് ലൈസൻസ് നൽകരുതെന്ന് തീരുമാനിക്കാൻ വീണ്ടും പ്രതിപക്ഷ അംഗങ്ങൾ നോട്ടീസ് നൽകി. ആഗസ്ത് 16ന് യോഗം ചേരാ നായി 12 ന് അജണ്ട നൽകി. എന്നാൽ 16-ാം തിയ്യതി യോഗം ചേരാനിരിക്കെ 14 ന് തന്നെ നഗരസഭ ലൈസൻസ് അനുവദിക്കുകയായിരുന്നു. ലൈസൻസ് നൽക രുതെന്ന് ഭൂരിപക്ഷം കൗൺസിലർമാരും കത്ത് നൽകിയിട്ടും ലൈസൻസ് നൽകി യത് ദുരൂഹമാണ്. 16
ൻ്റെ യോഗത്തിൽ വഴിവിട്ടു നൽകിയ ലൈസൻസ് റദ്ദ് ചെയ്യുന്നതിന് 13 ന് എതിരെ 17 വോട്ടുകളോടെ കൗൺസിൽ തീരുമാനിച്ചു. ഈ നടപടിക്കെതിരെയും മുക്കത്തെ മദ്യത്തിൽ മുക്കികൊല്ലാനുള്ള നീക്കത്തിനുമെ തിരെ സമരങ്ങൾക്ക് നേതൃത്വം കൊടുക്കാൻ പ്രതിപക്ഷ കൗൺസിലർമാർ തീരു മാനിച്ചു. ഇതിൻ്റെ ഭാഗമായി ഈ മാസം
27 ന് (ചൊവ്വ) മുക്കം ബസ് സ്റ്റാൻ്റിൽ ബഹുജന ധർണയും ഉപവാസവും സംഘടിപ്പിക്കും. 16-ാം തിയ്യതിയിലെ കൗൺസിൽ തീരുമാനം ലഭിക്കുന്ന മുറക്ക് ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനമുണ്ട്. വാർത്ത സമ്മേളനത്തിൽ വേണുകല്ലുരുട്ടി, ഗഫൂർ കല്ലുരുട്ടി , എ. അബ്ദുൽ ഗഫൂർ , എം. മധുമാസ്റ്റർ,അബു മുണ്ടുപാറ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.