Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Oct 2025 18:42 IST
Share News :
മലപ്പുറം : ജില്ലയിലെ കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യ വിതരണം കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം കെ.എസ്.ടി.എ ഹാളില്‍വച്ച് നടത്തിയ പരിപാടിയില്‍ പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിച്ചു.
കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എ. രാമചന്ദ്രന്‍, വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ്, കര്‍ഷക തൊഴിലാളി സംഘടനാ നേതാക്കളായ ഇ. ജയന്‍, കെ.കെ. ഹംസ, പി.ജി രാജഗോപാലന്‍, പി. മുഹമ്മദലി, ഒ. ഗോപാലന്‍, ഒ.കെ അയ്യപ്പന്‍, വി. അജയ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. കേരള കര്‍ഷക തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ സി. കാഞ്ചന സ്വാഗതവും ക്ലര്‍ക്ക് കെ. ജൈസല്‍ നന്ദിയും പറഞ്ഞു.
Follow us on :
Tags:
Please select your location.