Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുതുക്കാട് മണ്ഡലം വന്യജീവി ആക്രമണം തടയാൻ നടപടി

27 Mar 2025 17:56 IST

ENLIGHT KODAKARA

Share News :



പുതുക്കാട് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ വന്യജീവി മനുഷ്യ സംഘട്ടനങ്ങൾ ഒഴിവാക്കുന്നത നടപടികൾ സംബന്ധിച്ച ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം കൊടകര ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് ചേർന്നു. കെ കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെഎം ചന്ദ്രൻ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ കലാപ്രിയ സുരേഷ്, അശ്വതി വിബി,ബ്ലോക്ക്‌ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.കെ സദാശിവൻ,കൊടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജിനീഷ് കെ.സി,ചാലക്കുടി ഡിഎഫ്ഒ ആർ വെങ്കിടേശ്വർ, പാലപ്പിള്ളി- വെള്ളികുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫീസർമാർ തുടങ്ങിയ വനംവകുപ്പ് ഉദ്യോഗസ്ഥർ, പ്ലാന്റേഷൻ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. നബാർഡ് ധനസഹായത്തോടെയുള്ള  വന്യജീവി ആക്രമണം തടയുന്നതിനുള്ള പ്രവർത്തികൾക്കുള്ള വിശദമായ എസ്റ്റിമേറ്റ് ഉടൻ സമർപ്പിക്കും. ഇതിനായി ഏജൻസിയെ നിശ്ചയിച്ചു. ഗ്രാമപഞ്ചായത്തുകൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മഴക്കുഴികളുടെ നിർമ്മാണം നടത്തും. ഇതിനായി അഡീഷണൽ ആക്ഷൻ പ്ലാൻ തയ്യാറാക്കി ഉടൻ സമർപ്പിക്കും. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ വനാന്തർഭാഗങ്ങളിൽ പുതിയ കുളങ്ങൾ കുഴിക്കുന്നതിനും നേരത്തെ ഉണ്ടായിരുന്ന കുളങ്ങൾ പുനർജീവിപ്പിക്കുന്നതിനും, ആവശ്യമായ ഇടങ്ങളിൽ വെള്ളം തടഞ്ഞു നിർത്തി സംഭരിക്കുന്ന പ്രവർത്തികളും നടപ്പാക്കും. അനുവദനീയമായ വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കും. നിർമ്മാണ പ്രവർത്തനങ്ങളിൽ പ്ലാന്റേഷൻ കമ്പനികളുടെ സഹായവും ലഭ്യമാക്കും. വനംവകുപ്പിന്റെ മാർഗനിർദ്ദേശങ്ങൾക്ക് അനുസരിച്ച് കൊടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പ്രവർത്തികളുടെ മേൽനോട്ടം നിർവഹിക്കും. മാർച്ച് 18ന് തിരുവനന്തപുരത് വനംവകുപ്പ് മന്ത്രിയുടെ നമ്പറിൽ നടത്തിയ ചർച്ചയുടെ തുടർ നടപടിയുടെ ഭാഗമായാണ് യോഗം ചേർന്നത്.

Follow us on :

More in Related News