Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Dec 2024 21:41 IST
Share News :
തൊടുപുഴ : മുട്ടം മ്രാല മൂന്നാം മൈൽ അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ മുട്ടം എഞ്ചിനീയറിങ് കോളേജിലെ വിദ്യാർഥിയും വിദ്യാർഥിനിയും മുങ്ങിമരിച്ചു. മുരിക്കാശ്ശേരി തേക്കിൻ തണ്ട് കൊച്ചുകരോട്ട് ഡോണൽ ഷാജി (21) , കൊല്ലം തലവൂർ മഞ്ഞക്കാല
പള്ളിക്കിഴക്കേതിൽ അക്സാ റെജി (18) എന്നിവരാണ് മരിച്ചത്. ശനി വൈകിട്ട് 6 ഓടെയാണ് സംഭവം. അരുവിക്കുത്ത് വെള്ളച്ചാട്ടം സന്ദർശിക്കാൻ എത്തിയ ഇവർ അപകടത്തിൽപ്പെടുകയായിരുന്നു.
വൈകുന്നേരം ഏഴോടെ ഡോണലിന്റെയും പിന്നീട് അഗ്‌നിരക്ഷാസേനയെത്തി നടത്തിയ തെരച്ചിലിലില്‍ അക്‌സയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ഡോണല്‍ മൂന്നാംവര്‍ഷ കമ്പ്യുട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയും അക്‌സ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയുമാണ്. ഡോണലിന്റെ മൃതദേഹം വെള്ളച്ചാട്ടത്തിന് തൊട്ടുതാഴെനിന്നും അക്‌സയുടേത് 50 മീറ്റര്‍ മാറിയുമാണ് ലഭിച്ചതെന്ന് തൊടുപുഴ അഗ്‌നിരക്ഷാ സേന അധികൃതര്‍ പറഞ്ഞു.
കോളേജിൽ ക്യാമ്പിന് പോയ കുട്ടികളെ കാണാനില്ല എന്ന് പറഞ്ഞ് രക്ഷിതാക്കൾ പല സ്ഥലത്തും വിളിച്ചിരുന്നു. ഇതിനിടെ
രാവിലെ മുതല്‍ ഇവരുടേതെന്ന് കരുതുന്ന ബാഗും മറ്റും സ്ഥലത്ത് നാട്ടുകാര്‍ കണ്ടിരുന്നു. പതിവായി ആളുകള്‍ എത്തുന്ന സ്ഥലമായതിനാല്‍ നാട്ടുകാര്‍ ഇത് കാര്യമാക്കിയില്ല. വൈകുന്നേരവും ഇവ അവിടെത്തന്നെ കണ്ടതോടെയാണ് സംശയമുണ്ടായത്. തുടര്‍ന്ന് നാട്ടുകാര്‍ മുട്ടം പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിച്ചു. മുട്ടം പോലീസും നാട്ടുകാരും അഗ്നി രക്ഷാ സേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ശനി കോളേജ് അവധിയായിരുന്നു. വീട്ടില്‍ പോകുകയാണെന്നാണ് ഇരുവരും സഹപാഠികളോട് പറഞ്ഞതെന്ന് പോലീസ് പറഞ്ഞു. അരുവിക്കുത്ത് വെള്ളച്ചാട്ട് സന്ദര്‍ശിക്കാനെത്തിയപ്പോള്‍ ഇരുവരും അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് സംശയം. വലിയ പാറകളും കുഴികളും നിറഞ്ഞ അരുവിക്കുത്ത് വെള്ളച്ചാട്ടത്തെ കുറിച്ച് പരിചയമില്ലാത്തതാണ് അപകടത്തിനിടയാക്കിയതെന്നാണ് സൂചന. മൃതദേഹങ്ങള്‍ തൊടുപുഴ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി
Follow us on :
More in Related News
Please select your location.