Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം റോട്ടറി ക്ലബ്ബിൻ്റെ ആടുവളർത്തൽ പദ്ധതിക്ക് തുടക്കം കുറിച്ചു.

02 Dec 2024 18:34 IST

santhosh sharma.v

Share News :

വൈക്കം: സ്വയം തൊഴിൽ എന്ന നിലയിൽ ആട് വളർത്തി പാലും അനുബന്ധ ഉത്പന്നങ്ങളും വിപണനം ചെയ്യുന്നതിലൂടെ നിർദ്ധനരായ വീട്ടമ്മമാരുടെ ജീവിതനിലവാരവും കുടുംബത്തിൻ്റെ സാമ്പത്തിക ഭദ്രതയും ഗണ്യമായി ഉയർത്തുന്നതിന് അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യം മുൻനിർത്തി വൈക്കം റോട്ടറി ക്ലബ്ബ് ആവിഷ്കരിച്ച ആടുവളർത്തൽ പദ്ധതിക്ക് തുടക്കമായി. തോട്ടുവക്കം റോയൽ ക്ലബ്ബിൽ നടന്ന പദ്ധതിയുടെ ഉദ്ഘാടനം സി.കെ. ആശ എം.എൽ.എ നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡൻ്റ് ബോബി കൂപ്ലിക്കാട് അധ്യക്ഷതവഹിച്ചു. ക്ലബ് ഭാരവാഹികളായ ഇ.കെ. ലൂക്ക്, എൻ.ഷൈൻ കുമാർ, രാജു തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. എട്ട് ലക്ഷം രൂപ വിനിയോഗിച്ച് 72 ആടുകളെ നൽകുന്ന പദ്ധതിയുടെ ആദ്യ ഘട്ടമായി 18 ആടുകളെയാണ് ചടങ്ങിൽ വിതരണം ചെയ്തത്. മികച്ച ക്ഷീരകർ ഷകയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയ വിധു രാജീവിന് റോട്ടറി ഡിസ്ട്രിക്ട് ഗവർണ്ണർ സുധി ജബ്ബാർ വൊക്കേഷണൽ എക്സലൻസ് അവാർഡ് നൽകി ചടങ്ങിൽ ആദരിച്ചു. ആടുകൾക്കുള്ള തീറ്റ, സാമൂഹിക വനവത്കരണ പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈ എന്നിവയുടെ വിതരണം നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ് നിർവഹിച്ചു. 

Follow us on :

More in Related News