Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Oct 2024 14:53 IST
Share News :
കടുത്തുരുത്തി : ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ആലോചിക്കാനായി മന്ത്രി വി.എൻ വാസവൻ്റ നേതൃത്വത്തിൽ യോഗം ചേർന്നു.
ദേവസ്വം ബോർഡ് പ്രസിഡണ്ട് , ഊരാളുങ്കൽ കോപ്പറേറ്റീവ് സൊസൈറ്റി അധികൃതർ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിൽ വരുന്ന 25 വർഷത്തേക്കുള്ള നവീകരണങ്ങൾ മുന്നിൽ കണ്ടു കൊണ്ടുള്ള പ്രവർത്തനങ്ങളാണ് ആലോചിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട വിശദമായ മാസ്റ്റർ പ്ലാൻ ഉടൻ തയ്യാറാക്കാൻ നിർദ്ദേശം നൽകി.
ആയിരത്തിലധികം വർഷം പഴക്കമുള്ള ഈ ക്ഷേത്രം ചുവർചിത്രങ്ങൾക്ക് പേരുകേട്ട ക്ഷേത്രമാണ്. ഇവിടെയുള്ള ചുവർചിത്രങ്ങൾ അത്യാധുനിക രീതിയിൽ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.
ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തിന്റെ മ്യൂറല്‍ വിങ്ങിന്റെ നേതൃത്വത്തിലാണ് ചിത്രങ്ങള്‍ സംരക്ഷിക്കുന്നത്. പൂര്‍ണമായും പുനരാലേഖനം ചെയ്യുന്ന രീതിയല്ല, പഴമ നിലനിര്‍ത്തി സംരക്ഷിക്കുകയെന്നതാണ് പദ്ധതി. ആസ്തി വികസന ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപ ചെലവിട്ടാണു പദ്ധതി നടപ്പിലാക്കുന്നത്.
ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ആലോചിക്കാനായി യോഗം ചേർന്നു.
Follow us on :
Tags:
More in Related News
Please select your location.