Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Aug 2024 15:09 IST
Share News :
കോട്ടയം: കോട്ടയം നഗരസഭയിലെ മൂന്ന് കോടി രൂപയുടെ പെൻഷൻ തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കോട്ടയം ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സാജു വർഗീസിൻ്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുക. ക്രൈം ബ്രാഞ്ച് സംഘം നഗരസഭയിൽനിന്നും പ്രാഥമിക വിവരങ്ങൾ തേടി. നഗരസഭയിലെ മുൻജീവനക്കാരനാണ് പെൻഷൻ ഫണ്ട് തിരിമറി നടത്തിയത്.
പ്രതി അഖിൽ സി. വർഗീസ് ഒളിവിൽ തുടരുന്നതിനിടെയാണ് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. കോട്ടയം വെസ്റ്റ് പൊലീസാണ് നേരത്തെ കേസ് അന്വേഷിച്ചിരുന്നത്.
Follow us on :
Tags:
More in Related News
Please select your location.