Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Sep 2025 13:46 IST
Share News :
കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം ആലിൻ ചുവട്ടിൽ 7 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച ഹാപ്പിനസ് സെൻ്റർ അഡ്വ. പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാട്ടുകാർക്കും ആരോഗ്യ കേന്ദ്രത്തിലെത്തുന്നവർക്കും വിശ്രമിക്കുന്നും മാനസികോല്ലാസത്തിനും സഹായകരമാവുന്ന വിധത്തിലാണ് കേന്ദ്രം രൂപകല്പന ചെയ്തിരിക്കുന്നത്. സമാധാനപരമായ അന്തരീക്ഷത്തിൽ സമയം ചിലവഴിക്കാനുള്ള ഇടം നാട്ടുകാർക്ക് ലഭ്യമാക്കുക എന്ന പഞ്ചായത്ത് അധികൃതരുടെ ലക്ഷ്യമാണ് പൂവണിഞ്ഞത്.
പഞ്ചായത്ത് പ്രസിഡൻ്റ് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി മുഖ്യാതിഥിയായി. മെഡിക്കൽ ഓഫീസർ അർച്ചന, റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡൻ്റ് വി അനിൽകുമാർ, സ്റ്റാൻ്റിംങ് കമ്മറ്റി അധ്യക്ഷരായ ചന്ദ്രൻ തിരുവലത്ത്, യു.സി പ്രീതി, ശബ്ന റഷീദ്, മെമ്പർമാരായ കെ.കെ.സി നൗഷാദ്, ഷൈജ വളപ്പിൽ, നജീബ് പാലക്കൽ, അസി. എഞ്ചിനീയർ റൂബി നസീർ , ഹെൽത്ത് ഇൻസ്പെക്ടർ സജീവൻ, എം.എം സുധീഷ് കുമാർ, ഒ സലീം, സി അബ്ദുറഹ്മാൻ പ്രസംഗിച്ചു.
Follow us on :
More in Related News
Please select your location.