Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Apr 2024 12:04 IST
Share News :
<iframe width="1280" height="720" src="https://www.youtube.com/embed/xg7vqtdlbPg" title="വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ആറ്റുവേല മഹോത്സവം ഭക്തി സാന്ദ്രമായി" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" referrerpolicy="strict-origin-when-cross-origin" allowfullscreen></iframe>
തലയോലപ്പറമ്പ്: മൂവാറ്റുപുഴയാറിൻ്റെ ഓളപ്പരപ്പിലൂടെ ഒഴുകി നീങ്ങിയ ആറ്റുവേലച്ചാടിൻ്റെ നയന മനോഹരമായ ദൃശ്യഭംഗി ആസ്വദിക്കാൻ ഇരുകരകളിലുമായി വിദേശികൾ അടക്കം ആയിരങ്ങളാണ് എത്തിയത്. ഇന്നലെ രാത്രി 1 ന് ആറ്റുവേലക്കടവിൽ പുറക്കളത്തിൽ ഗുരുതിക്ക് ശേഷമാണ് കേരളത്തിലെ ഏറ്റവും വലിയ ജലോത്സവമായ വൈക്കം വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ മുഖ്യ ആകർഷണമായ ആറ്റുവേല വടയാർ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്. അനുജത്തിയായ ഇളങ്കാവിലമ്മയെ ആണ്ടിലൊരിക്കൽ വന്നുകാണാൻ ജ്യേഷ്ഠത്തിയായ കൊടുങ്ങല്ലൂർ ഭഗവതി ജലമാർഗ്ഗം ഇളങ്കാവിലേക്ക് വരുന്നതാണ് ആറ്റുവേലയെന്ന് വിശ്വാസം. രണ്ട് വലിയ കേവു വള്ളങ്ങൾ ചേർത്ത് മൂന്ന് നിലകളിലുള്ള ക്ഷേത്ര മാതൃകയിൽ നിർമ്മിച്ച ആറ്റുവേലച്ചാടിൻ്റെ ശ്രീകോവിലിൽ കൊടുങ്ങല്ലൂർ ഭഗവതിയുടെ വിഗ്രഹം പ്രതിഷ്ഠിച്ച് അതിൽ കുത്തു വിളക്കുകളും ചുറ്റുവിളക്കുകളും തൂക്കുവിളക്കുകളും കൊണ്ട് അലങ്കരിച്ചാണ് ആറ്റുവേലച്ചാട് ക്രമീകരിച്ചത്.ബുധനാഴ്ച പുലർച്ചെ 4.30-ന് ആറ്റുവേല ഇളങ്കാവ് ക്ഷേത്രക്കടവിലെത്തിയപ്പോൾ ക്ഷേത്രം തന്ത്രി അരിയും പൂവും അർപ്പിച്ച് ഭഗവതിയെ എതിരേറ്റ് പള്ളി സ്രാമ്പിലേക്ക് എഴുന്നളളിച്ചു.തുടർന്ന് ആറ്റുവേല ദർശനം നടന്നു.ആറ്റുവേലയ്ക്ക് അകമ്പടി സേവിച്ച ഗരുഡൻമാർ പള്ളി സ്രാമ്പിൽ പ്രദക്ഷിണം വച്ചു. ഇന്ന് വൈകിട്ട് പീലി തൂക്കവും രാത്രി വിവിധ കരങ്ങളിൽ നിന്നും വഴിപാടായി എത്തുന്ന കരത്തൂക്ക ഗരുഡൻ പറവകൾ ക്ഷേത്ര മൈതാനിയിൽ അണിനിരക്കും. വാദ്യ മേളങ്ങളുടെ ശബ്ദഘോഷത്തോടെ പീലിത്തട്ടിൽ നൃത്തമാടി പള്ളിസ്രാമ്പിന് വലത്തുവച്ച് ഗരുഡൻ പറവകൾ ചൂണ്ട കൊത്തുന്നതോടെ ആറ്റുവേല ഉത്സവം സമാപിക്കും.
Follow us on :
Tags:
More in Related News
Please select your location.