Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Nov 2024 18:03 IST
Share News :
ചെറുതോണി: 35-ാം മത് ഇടുക്കി റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവത്തിന് കഞ്ഞിക്കുഴി എസ്.എന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തിരിതെളിഞ്ഞു. 27 മുതല്‍ 30 വരെ പത്ത് വേദികളില്‍ ആയാണ് മത്സരാര്‍ഥികള്‍ മാറ്റ് ഉരയ്ക്കുന്നത്. ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഷാജി എസ് പതാക ഉയര്‍ത്തി. സ്‌കൂള്‍ അങ്കണത്തില്‍ നിന്ന് വിവിധ സ്‌കൂളുകളിലെ നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്ത വിളംബര ജാഥാ കഞ്ഞിക്കുഴി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനൂപ് ജി. ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വക്കച്ചന്‍ വയലില്‍ അധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു.കേരളത്തിലെസാംസ്‌കാരിക രംഗത്ത് തിളക്കം കൂട്ടുവാന്‍ പ്രധാന പങ്ക് വഹിച്ചത് സ്‌കൂള്‍ കലോത്സവങ്ങളാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഷാജി.എസ്. മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ മനേജര്‍ ബിജു മാധവന്‍ കലോത്സവ സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് അംഗം ഷൈനി റെജി, കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരി രാജന്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിബിച്ചന്‍ തോമസ്, ബിനോയി വര്‍ക്കി, ഉഷാ മോഹനന്‍, എം.എംപ്രദീപ്, പ്രിന്‍സിപ്പല്‍ രാജി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
പത്ത് വേദികളില്‍ 27 മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. ഏഴ് സബ് ജില്ലകളില്‍ നിന്നായി 4500 കുട്ടികള്‍ പങ്കെടുക്കും. മത്സരത്തിനെത്തുന്ന കുട്ടികള്‍ക്കും അധ്യാപകര്‍ക്കും താമസിക്കുന്നതിനും വാഹന പാര്‍ക്കിങ്ങിനും പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സരത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഭക്ഷണം നല്‍കുന്നതിനും ക്രമീകരണമായി. ആവശ്യപ്പെടുന്നവര്‍ക്ക് വാഹന സൗകര്യവും സംഘാടക സമിതി ഒരുക്കും. 30-ന് നടക്കുന്ന സമാപന സമ്മേളനം നിയമസഭ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് ഉദ്ഘാടനം ചെയ്യും. ഡീന്‍ കുര്യാക്കോസ് എം.പി അധ്യക്ഷത വഹിക്കും. നാളെ -മോണോആക്ട്, മിമിക്രി, വയലിന്‍ പാശ്ചാത്യം, വയലിന്‍ പൗരസ്ത്യം, ഗിത്താര്‍, വൃന്ദവാദ്യം, വീണ, ചെണ്ട, ചെണ്ടമേളം, പഞ്ചവാദ്യം, തമിഴ് പദ്യംചൊല്ലല്‍, തമിഴ് പ്രസംഗം, തമിഴ് സാഹിത്യോത്സവം, ഭരതനാട്യം, കുച്ചിപ്പുടി, ഓടക്കുഴല്‍, തബല, മൃദംഗം, മദ്ദളം, ക്ലാര്‍നെറ്റ്, നാദസ്വരം, ട്രിപ്പിള്‍ ജാസ്, കഥാപ്രസംഗം, ബാന്‍ഡ് മേളം, രചനാ മത്സരങ്ങള്‍, ചിത്രരചന പെന്‍സില്‍, ചിത്രരചന ജലഛായം, ചിത്രരചന എണ്ണഛായം.
വ്യാഴം-നാടോടിനൃത്തം, തിരുവാതിര, ശാസ്ത്രീയസംഗീതം, നാടകം, മൈം, വട്ടപ്പാട്ട്, അറബനമുട്ട്, ദഫ്മുട്ട്, പരിചമുട്ട്, മാര്‍ഗംകളി, സംഘഗാനം, ദേശഭക്തിഗാനം, അറബി സാഹിത്യോത്സവം, പദ്യംചൊല്ലല്‍ മലയാളം, സംഘനൃത്തം, ലളിതഗാനം, കോല്‍കളി, ചവിട്ടുനാടകം, പ്രസംഗം മലയാളം, അക്ഷരശ്ലോകം, കാവ്യകേളി, കാര്‍ട്ടൂണ്‍, കൊളാഷ്, കഥ(മലയാളം, ഇംീഷ്, ഹിന്ദി, സംസ്‌കൃതം, അറബി, ഉറുദു).
വെള്ളി-മോഹിനിയാട്ടം, കേരളനാടകം, പ്രസംഗം- ഉറുദു, ഉറുദു പദ്യംചൊല്ലല്‍, ഗസല്‍ ആലാപനം, ഉറുദു ക്വിസ്, ഉറുദു സംഘഗാനം, പ്രസംഗം-സംസ്‌കൃതം, പദ്യംചൊല്ലല്‍-സംസ്‌കൃതം, സംസ്‌കൃതോത്സവം, മാപ്പിളപ്പാട്ട്, അറബി പദ്യംചൊല്ലല്‍, അറബി പ്രസംഗം, ഒപ്പന, ഇംീഷ് സ്‌കിറ്റ്, പ്രസംഗം- ഹിന്ദി, പദ്യംചൊല്ലല്‍-ഹിന്ദി, ഇംീഷ് പ്രസംഗം, ഇംീഷ് പദ്യംചൊല്ലല്‍, അറബി- സംസ്‌കൃതോത്സവത്തിലെ രചനാമത്സരങ്ങള്‍, ഉപന്യാസ രചന(മലയാളം, ഇംീഷ്, ഹിന്ദി, സംസ്‌കൃതം, അറബി, ഉറുദു).
ശനി-പൂരക്കളി, യക്ഷഗാനം, പാലിയനൃത്തം, മലപ്പുലയ ആട്ടം, നാടന്‍പാട്ട്, കഥകളി ഗ്രൂപ്പ്, കഥകളി, കഥകളി സംഗീതം, മാര്‍ഗംകളി, പണിയനൃത്തം, ഇരുളനൃത്തം, നങ്ങ്യാര്‍കൂത്ത്, ചാക്യാര്‍കൂത്ത്, ചാക്യാര്‍കൂത്ത്, ഓട്ടന്‍തുള്ളല്‍, കൂടിയാട്ടം, വഞ്ചിപ്പാട്ട്, പ്രസംഗം- കന്നഡ, പദ്യംചൊല്ലല്‍- കന്നഡ, കവിത(മലയാളം, ഇംീഷ്, ഹിന്ദി, സംസ്‌കൃതം, അറബി, കന്നഡ, ഉറുദു, തമിഴ്)
Follow us on :
More in Related News
Please select your location.