Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലക്കാട് മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു

06 Apr 2025 21:33 IST

Jithu Vijay

Share News :

പാലക്കാട് : സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. പാലക്കാട് മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. കയറംക്കോട് സ്വദേശി അലൻ ആണ് മരിച്ചത്. കണ്ണാടൻചോലയക്ക് സമീപത്ത് വെച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ അലന്റെ അമ്മയ്ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് വൈകിട്ട് ഏഴരയോടെ ആയിരുന്നു ആക്രമണം. അമ്മയും മകനും കൂടി വീട്ടിലേക്ക് പോകുന്ന വഴി ആയിരുന്നു ആക്രമണം. ഈ മേഖലയിൽ കഴിഞ്ഞ ദിവസം കാട്ടാനകൾ ഇറങ്ങിയിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.

Follow us on :

More in Related News