Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 May 2024 11:39 IST
Share News :
മലപ്പുറം : വള്ളുവനാടൻ സാംസ്കാരിക വേദി അങ്ങാടിപ്പുറം സഹകരണ ബാങ്കിന്റെ സഹകരണത്തോടെ നൽകുന്ന നന്തനാർ സാഹിത്യ പുരസ്കാരം സുഭാഷ് ഒട്ടും പുറത്തിന് ലഭിച്ചു. "കടപ്പുറത്തെ കാവോതി " എന്ന ബാലസാഹിത്യകൃതിക്കാണ് പുരസ്കാരം. നന്തനാരുടെ സ്മരണാർത്ഥം തുടക്കകാരായ എഴുത്തുകാർക്കായി 2016 മുതലാണ് പുരസ്കരം ഏർപ്പെടുത്തിയത്. മലപ്പും ജില്ലയിലെ താനൂർ സ്വദേശിയാണ് സുഭാഷ് ഒട്ടുംപുറം.
ഡോ. പി.ഗീത, ഡോ. എൻ.പി. വിജയകൃഷ്ണൻ, പി.എസ്. വിജയകുമാർ എന്നിവർ അടങ്ങിയ ജൂറി കമ്മറ്റിയാണ് പുരസ്കാരം നിർണ്ണയിച്ചത്. കടപ്പുറത്തെ പെൺകുട്ടിയുടെ ജീവിതം പുതിയ കാലത്തോട് കൂട്ടിയിണക്കി അവധാനതയോടെ അവതരിപ്പിക്കുന്നതിൽ സാഹിത്യകാരൻ വിജയിച്ചതായി ജൂറി വിലയിരുത്തി.
കടൽത്തീരത്തു വളർന്ന താമരയെന്ന കൊച്ചുപെൺകുട്ടിയും കാവോതിയെന്ന അമ്മയ്ക്കു തുല്യമായ കഥാപാത്രവും തമ്മിലുള്ള ഹൃദ്യമായ സ്നേഹത്തിന്റെ കഥയും അവർ ഒരുമിച്ചു നടത്തുന്ന അത്ഭുതയാത്രയും കടലെടുക്കുന്ന തീരവും തകരുന്ന മലനിരകളും മറയുന്ന ജീവ ജാലങ്ങളും ഈ കഥയിൽ തെളിയുന്നു. താമരയും കൂട്ടുകാരും കടൽത്തീരത്തെ സംരക്ഷിക്കുന്നതിനായി നടത്തുന്ന സാഹസം കുട്ടികൾക്ക് പുത്തനുണർവ്വ് നൽകുന്നു.
Follow us on :
Tags:
More in Related News
Please select your location.