Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരൂരങ്ങാടിയിൽ ബസ്സുകളുടെ അമിതവേഗത കാരണമുള്ള അപകടം പതിവാവുന്നു

11 Oct 2024 11:35 IST

- Jithu Vijay

Share News :


തിരൂരങ്ങാടി : തിരൂരങ്ങാടിയിൽ സ്കൂളുകൾ വിടുന്ന സമയങ്ങളിൽ ബസ്റ്റോപ്പിൽ എത്തുവാനായാൽ ബസ്സുകൾ അമിതവേഗതയിൽ സ്റ്റോപ്പിൽ നിർത്താതെ പോവുകയും ചെയ്യുന്നത് പതിവാണ്. നിരവധി തവണ പരാതിയും പരിവട്ടങ്ങളുമായി പോയിട്ടും ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രം അധികാരികൾ വന്ന് വീണ്ടും സ്ഥിതി പഴയപോലെ തന്നെയായിരിക്കും. ഇന്നലെ വൈകുന്നേരം വേങ്ങര കോഴിക്കോട് റോഡിൽ ഓടുന്ന നിനുസ്റ്റർ എന്ന ബസ്സിൽ നിന്നും രണ്ടു പേർ

ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. ഇവിടെ സ്ഥിരമായി ഒരു ഹോംഗാർഡിനെ നിയമിക്കണമെന്ന് വർഷങ്ങളായി നാട്ടുകാരുടെയും സ്കൂൾ അധികൃതരുടെയും ആവശ്യമാണ്. നിരവധി തവണ പല സംഘടനകളും പരാതികളും നിവേദനകളും നൽകിയിട്ടുണ്ട്. മലപ്പുറം ജില്ലാ വാഹനാപകട നിവാരണ സമിതിയുടെ നേതൃത്വത്തിലും പരാതിയും നിവേദനങ്ങളും നൽകിയിട്ടുണ്ട് അപകടം വന്നാലേ അധികാരികൾ കണ്ണ് തുറക്കൂ എന്ന നിലയിലേക്കാണ് തിരൂരങ്ങാടിയിൽ ബസുകളുടെ അമിതവേഗം കാരണമാവുന്നത് 



Follow us on :

More in Related News