Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തോട്ടം മേഖലയില്‍ കാട്ടാനകള്‍ വ്യാപകമായി റബര്‍ മരങ്ങള്‍ നശിപ്പിക്കുന്നു

30 Nov 2024 19:46 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

തോട്ടം മേഖലയില്‍ കാട്ടാനകള്‍ വ്യാപകമായി റബര്‍ മരങ്ങള്‍ നശിപ്പിക്കുന്നു



ചൊക്കന,മുപ്ലി മേഖലയിലെ റബര്‍ തോട്ടങ്ങളില്‍ വിഹരിക്കുന്ന കാട്ടാനക്കൂട്ടങ്ങള്‍ വ്യാപകമായി റബര്‍മരങ്ങള്‍ നശിപ്പിക്കുന്നു. മുന്‍കാലങ്ങളില്‍ പതിവില്ലാത്ത വിധത്തില്‍ റബര്‍ മരങ്ങളുടെ തൊലിയും ഇലകളും കാട്ടാനകള്‍ തിന്നു നശിപ്പിക്കുന്നത് റബര്‍കൃഷി മേഖലയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.


വനത്തിനുള്ളില്‍ മതിയായ തീറ്റയും വെള്ളവും ലഭ്യമാകാതെ വന്നപ്പോഴാണ് കാട്ടാനക്കൂട്ടങ്ങള്‍ കാടുവിട്ട് റബര്‍ തോട്ടങ്ങളില്‍ തമ്പടിക്കാന്‍ തുടങ്ങിയത്. ചൊക്കന,മുപ്ലി മേഖലയിലെ റബര്‍ തോട്ടങ്ങളിലായി നൂറിലേറെ കാട്ടാനകളാണ് ഇങ്ങനെ തമ്പടിച്ചിട്ടുള്ളത്. പകലും രാത്രിയിലും ഒരുപോലെ തോട്ടങ്ങളില്‍ വിഹരിക്കുന്ന കാട്ടാനകള്‍ ടാപ്പിങ് തൊഴിലാളികള്‍ക്ക് പേടിസ്വപ്‌നമായി മാറിയി്ട്ട് വര്‍ഷങ്ങളായി.

മുപ്ലി പുഴയുടെ ഇരുവശങ്ങളിലുമായുള്ള റബര്‍ തോട്ടങ്ങളിലാണ് കാട്ടാനകള്‍ കൂട്ടമായി തമ്പടിച്ചിട്ടുള്ളത്. റബര്‍ മരങ്ങളുടെ തൊലിയും ഇലകളും കാട്ടാനകള്‍ തിന്നുന്നതിനാല്‍ മരങ്ങള്‍ നശിച്ചുപോകുകയാണ്. ചൊക്കന,കാരിക്കടവ്, മുപ്ലി പ്രദേശങ്ങളില്‍ മാത്രം നൂറിലേറെ ഏക്കര്‍ സ്ഥലത്തെ റബര്‍ കൃഷി ഇത്തരത്തില്‍ കാട്ടാനകള്‍ നശിപ്പിച്ചിട്ടുണ്ട്. മുറിച്ചുമാറ്റുന്ന റബര്‍ മരങ്ങള്‍ക്ക് പകരം നട്ടുപിടിപ്പിക്കുന്ന തൈക്കളും ആനകള്‍ തിന്നുനശിപ്പിക്കുന്നത് തോട്ടം മേഖലയില്‍ തൊഴില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മലയോര കര്‍ഷക സംരക്ഷണ സമിതി കണ്‍വീനര്‍ ജോബില്‍ വടാശേരി പറഞ്ഞു

Follow us on :

More in Related News