Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്‌കൂട്ടര്‍ യാത്രക്കാരി കാറിടിച്ച് മരിച്ച സംഭവം; അജ്മലിനേയും ശ്രീക്കുട്ടിയേയും ഇന്ന് കോടതിയില്‍ ഹാജരാക്കും

20 Sep 2024 08:55 IST

- Shafeek cn

Share News :

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രികയായ വീട്ടമ്മയെ കാര്‍കയറ്റി കൊന്ന സംഭവത്തിലെ പ്രതികളെ വെള്ളിയാഴ്ച ശാസ്താംകോട്ട കോടതിയില്‍ ഹാജരാക്കും. ഒന്നാംപ്രതി കരുനാഗപ്പള്ളി വെളുത്തമണല്‍ സ്വദേശി അജ്മല്‍, രണ്ടാംപ്രതി നെയ്യാറ്റിന്‍കര സ്വദേശി ഡോ. ശ്രീക്കുട്ടി എന്നിവരെയാണ് ഹാജരാക്കുക.


വ്യാഴാഴ്ച ഹാജരാക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ അന്വേഷണോദ്യോഗസ്ഥനായ ശാസ്താംകോട്ട സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അസൗകര്യമറിയിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയിലേക്ക് മാറ്റി.


ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങുന്നതിന് ശാസ്താംകോട്ട പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും. വിശദമായ അന്വേഷണത്തിന് മൂന്നുദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസിന്റെ ആവശ്യം. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ ബുധനാഴ്ച ശാസ്താംകോട്ട ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി (രണ്ട്) തള്ളിയിരുന്നു.

Follow us on :

More in Related News