Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൂര്യാതപമേറ്റ് കറവപശു ചത്തു

08 May 2024 08:05 IST

Anvar Kaitharam

Share News :

സൂര്യാതപമേറ്റ് കറവപശു ചത്തു


പറവൂർ: കനത്ത ചൂടിൽ സൂര്യാതപമേറ്റ് പശു ചത്തു. വടക്കേക്കര കുഞ്ഞിത്തെ പനയകുളത്ത് ജോഫി അവരേവിൻ്റെ എച്ച്എഫ് ഇനത്തിൽപ്പെട്ട കറവപ്പശുവാണ് ചത്തത്. കഴിഞ്ഞ ദിവസം പകൽ 11 മണിയോടെയാണ് സംഭവം. പറമ്പിൽ നിന്ന് അഴിച്ചു വീട്ടിലേക്ക് കൊണ്ടുപോകും വഴി പശു കുഴഞ്ഞു വീഴുകയായിരുന്നു. ഡോക്ട‌ർ പരിശോധിച്ച ശേഷം സൂര്യാതപം ഏറ്റിട്ടുണ്ടെന്ന് അറിയിച്ചതായി ജോഫ്രി പറഞ്ഞു. ദിവസേന ഏകദേശം 20 ലീറ്ററിലേറെ പാൽ നൽകിയിരുന്ന പശുവാണെന്നും ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും ജോഫ്രി പറഞ്ഞു. പശു നഷ്ടപെട്ട ക്ഷീര കർഷകന് ധനസഹായം അനുവദിക്കണമെന്ന് കിസാൻ സഭ മണ്ഡലം കമ്മറ്റി അംഗവും വാവക്കാട് ക്ഷീരോൽപാദക സംഘം പ്രസിഡന്റുമായ രാജീവ് മണ്ണാളിൽ ആവശ്യപ്പെട്ടു.


Follow us on :

Tags:

More in Related News