Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 May 2024 18:47 IST
Share News :
തലസ്ഥാനത്തെ സ്മാര്‍ട്ട് റോഡുകളുടെ നിര്‍മ്മാണം നീളുന്നതു കാരണം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെട്ടതിനെ കുറിച്ച് നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥാണ് നഗരസഭാ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയത്. മഴ പെയ്തതോടെ യാത്ര ദുസഹമായി മാറിയിരിക്കുകയാണ്. കേസ് ജൂണില്‍ പരിഗണിക്കും.
വീട്ടുകാര്‍ക്ക് വലിയ കുഴികള്‍ ചാടി കടന്നു വേണം പുറത്തുപോകേണ്ടത്. പലരും വീട്ടില്‍ നിന്ന് കാര്‍ എടുത്തിട്ട് മാസങ്ങളായി.മഴ തുടങ്ങിയതോടെ നിര്‍മ്മാണം നിലച്ചു. നഗരത്തിലെ 80 റോഡുകളാണ് സ്മാര്‍ട്ടാക്കുന്നത്. 273 കോടി മുടക്കിയാണ് റോഡുകള്‍ നവീകരിക്കുന്നത്. സ്‌കൂളുകളും കോളേജുകളും പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളിലെ റോഡുകളാണ് കുത്തിപൊളിച്ചത്. കഴിഞ്ഞ ദിവസം മഴചെയ്തതോടെ കുഴികളില്‍ വെള്ളം നിറഞ്ഞു.
28 റോഡുകളുടെ നവീകരണം ഇനി പൂര്‍ത്തിയാക്കാനുണ്ട്. ക്യത്യമായ ആസൂത്രണമില്ലായമയാണ് പ്രതിസന്ധിക്ക് കാരണം. നിര്‍മ്മാണം എന്നു തുടങ്ങിയെന്നും എന്നു പൂര്‍ത്തിയാകുമെന്നും ബോര്‍ഡ് സ്ഥാപിക്കണമെന്ന് പൊതുമരാമത്ത് മാന്വലില്‍ പറയുന്നുണ്ടെങ്കിലും നടപ്പാക്കിയിട്ടില്ല. പത്രം പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
Follow us on :
Tags:
More in Related News
Please select your location.