Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 May 2024 20:36 IST
Share News :
ചാവക്കാട്:മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചാവക്കാട് നഗരസഭയിൽ വിവിധ ക്ലബ്ബുകൾ,വ്യാപാര സംഘടനകൾ,നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാർ,ഹരിത കർമ്മസേന,കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരുടെ പരസ്പര സഹകരണത്തോടുകൂടി ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.ചാവക്കാട് പുതിയ പാലത്തിന് സമീപം നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു.ചടങ്ങിൽ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ ലത്തീഫ് സ്വാഗതം ആശംസിച്ചു.കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ജീന രാജീവ്,വ്യാപാരി വ്യവസായി സംഘടന ഭാരവാഹികൾ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ,വാർഡ് കൗൺസിലർമാർ തുടങ്ങിയവർ സന്നിഹിതരായി.നഗരസഭ കൗൺസിലറും,മുൻ ചെയർമാനും ആയിരുന്ന എം.ആർ.രാധാകൃഷ്ണൻ നന്ദി പറഞ്ഞു.നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.ഷമീർ,ആസിയ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശിവപ്രസാദ്,കവിത എന്നിവർ നേതൃത്വം നൽകി.മാലിന്യം പൊതുനിരത്തിലും ജലാശയങ്ങളിലും വലിച്ചെറിയാതെ ഹരിത കർമ്മ സേനയ്ക്ക് കൈമാറണമെന്നും,അജൈവമാലിന്യം കൈമാറാത്ത വീട്ടുകാർ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും യൂസർ ഫീ കുടിശ്ശികകയായി പിരിച്ചെടുക്കുന്നതാണെന്നും നഗരസഭ സെക്രട്ടറി എം.എസ്.ആകാശ് അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.