Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jun 2024 15:24 IST
Share News :
കുന്നമംഗലം: കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ രണ്ട് യുഡിഎഫ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ് കോടതി റദ്ദാക്കി. പതിനാലാം വാർഡ് അംഗം പി. കൗലത്ത്, പത്താം വാർഡ് അംഗം ജിഷ ചോലക്കമണ്ണിൽ എന്നിവരുടെ വിജയമാണ് കോടതി റദ്ദാക്കിയത്. എതിർ സ്ഥാനാർഥികളായ ജിനിഷ കണ്ടിയിൽ , രജനി പുറ്റാട്ട് എന്നിവർ നൽകിയ ഹർജിയിലാണ് കോടതി വിധി. 2010-2015 കാലയളവിൽ പദ്ധതി നിർവഹണവുമായി ബന്ധപെട്ടു ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയ ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം, പഞ്ചായത്തിന് നഷ്ടപ്പെട്ട തുക ഭരണസമിതി അംഗങ്ങളിൽ നിന്ന് വസൂലാക്കാൻ ഉത്തരവിട്ടിരുന്നു.. ഈ ബാധ്യത നിലനിൽക്കെ ഇവർ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യരാണെന്നും ആയതിനാൽ ഇവരുടെ നോമിനേഷൻ തള്ളണമെന്നും സൂക്ഷ്മപരിശോധന വേളയിൽ . ഇടതുപക്ഷം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിക്കാതെ നോമിനേഷൻ സ്വീകരിച്ച വരണാധികാരി ഇവർക്ക് തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ അവസരം നൽകുകയായിരുന്നു. ഇതേ തുടർന്നാണ് എതിർ സ്ഥാനാർഥികൾ കോടതിയെ സമീപിച്ചത്. എതിർ സ്ഥാനാർഥികളിയ ജിനിഷ കണ്ടിയിൽ, രജനി പുറ്റാട്ട് എന്നിവരെ കോടതി വിജയികളായി പ്രഖ്യാപിച്ചിട്ടുമുണ്ട്. പതിനാറാം വാർഡ് സ്ഥാനാർത്ഥിയായിരുന്ന ഷമീന വെള്ളറക്കാട്ടിനും ഈ അയോ ഗ്യത ബാധകമായിരുന്നെങ്കിലും അവർ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനാൽ മാത്രമാണ് അവർക്കെതിരെ ഇടതുപക്ഷം കോടതിയെ സമീപിക്കാതിരുന്നത്.
Follow us on :
Tags:
More in Related News
Please select your location.