Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് ഹൈസ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥികള്‍ സ്പോര്‍ട്സ് ക്യാമ്പ് സംഘടിപ്പിച്ചു

21 Apr 2024 19:38 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി:കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് ഹൈസ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥികള്‍ സംഘടിപ്പിക്കുന്ന സ്പോര്‍ട്സ് ക്യാമ്പിന്റെ ഉദ്ഘാടനം നടന്നു. പാലാ അല്‍ഫോന്‍സാ കോളജ് കായികവിഭാഗം അസോസിയേറ്റ് റിട്ട പ്രഫ ഡോ. തങ്കച്ചന്‍ മാത്യു, സ്‌കൂള്‍ മാനേജര്‍ ഫാ.ജെയിംസ് വയലില്‍ എന്നിവര്‍ ചേര്‍ന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചീഫ് ക്യാമ്പ് കോര്‍ഡിനേറ്റര്‍ കെ.സനീഷ് കുമാറിന് ക്രിക്കറ്റ് ബാറ്റ് കൈമാറിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഹെഡ്മാസ്റ്റര്‍ ബിജു മാത്യു, പിറ്റിഎ പ്രസിഡന്റ് സുനില്‍ പി. ജോര്‍ജ്, ജെയിംസ് പാറത്തൊട്ടി, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 




Follow us on :

More in Related News