Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Oct 2025 08:46 IST
Share News :
എളങ്കുന്നപ്പുഴ: മുല്ലപ്പെരിയാർ അണക്കെട്ട് പ്രശ്നം പരിഹരിക്കാൻ പുതിയ ടണൽ നിർമിക്കണമെന്നു 11 വർഷം മുൻപ് സുപ്രീംകോടതി നൽകിയ വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ടു വൈപ്പിനിലെ മാലിപ്പുറത്ത് തുടരുന്ന മുല്ലപ്പെരിയാർ ടണൽ സമരത്തിന് 372 നാൾ.
സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് നർമ്മദാ ബചാവോ ആന്തോളൻ നേതാവ് മേധാ പട്കർ സമരപ്പന്തലിൽ എത്തി.
2014 ൽ സുപ്രീം കോടതി വിധിയിൽ പറഞ്ഞിരിക്കുന്ന പുതിയ ടണൽ നിർമ്മിക്കുവാൻ തയ്യാറാവണമെന്ന് തമിഴ്‌നാട് കേരള ഗവൺമെൻറുകളോട് അവർ ആവശ്യപ്പെട്ടു.
ജലനിരപ്പ് താഴ്ത്താൻ നിലവിൽ തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന ടണലിനെക്കാൾ താഴ്ന്ന വിതാനത്തിൽ മറ്റൊരു ടണൽ നിർമിച്ച് കേരളത്തിന്റെ സുരക്ഷയും തമിഴ്നാട്ടിൽ വെള്ളവും ഉറപ്പാക്കണമെന്നു 2014ൽ ചീഫ് ജസ്റ്റിസ് ആർ.എം.ലോഥ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. കഴിഞ്ഞവർഷം ഒക്ടോബർ 2നായിരുന്നു മുല്ലപ്പെരിയാർ ടണൽ സമരസമിതിയുടെ നേതൃത്വത്തിൽ റിലേ ഉപവാസ സമരം ആരംഭിച്ചത്.
ലോകമെമ്പാടും ഡാമുകൾ മൂലം ഉണ്ടാവുന്ന ദുരന്തങ്ങൾ തിരിച്ചറിഞ്ഞ് അവ ഡികമ്മീഷൻ ചെയ്ത് കൊണ്ടിരിക്കുന്ന കാലത്ത് മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന നിലപാട് ഭരണ കർത്താക്കൾ സ്വീകരിക്കുന്നത് അങ്ങേ അറ്റം അപലപനീയമാണ് മേധാ പട്കർ പറഞ്ഞു.
ഇരു സംസ്ഥാനത്തെയും ഗവൺമെൻറുകളും ചർച്ചയ്ക്ക് തയ്യാറാവണമെന്നും അതിന് തയ്യാറല്ലെങ്കിൽ സംസ്ഥാനത്തെയും ജനങ്ങൾ മുൻ കൈയെടുക്കണമെന്നും, മുല്ലപ്പെരിയാർ പ്രശ്നം പരിഹരിക്കാൻ ചർച്ചയ്ക്ക് മുന്നിട്ടിറങ്ങുമെന്നും മേധാ പട്കർ പറഞ്ഞു.
മുല്ലപ്പെരിയാർ മുതൽ വൈപ്പിൻ വരെയുള്ള പഞ്ചായത്തുകൾ മുല്ലപ്പെരിയാറിൽ പുതിയ ടണൽ നിർമ്മിച്ചു ജലനിരപ്പ് താഴ്ത്താനുള്ള പ്രമേയം പാസാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.ഈ വിഷയമുന്നയിച്ചു കൊണ്ട് കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ് നാട് മുഖ്യ മന്ത്രി സ്റ്റാലിനും കത്തയക്കും. സി ആർ നീലകണ്ഠൻ, പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി രസികല, പ്രൊഫസർ സി പി റോയി, എന്നിവർ സംസാരിച്ചു.
പെരുമാൾപ്പടി സെന്റ് സെബാസ്റ്റ്യൻ ചർച്ച് വികാരി.ഫാദർ ജോസഫ് പള്ളിപ്പറമ്പിൽ, വൈപ്പിൻകരയിലെ ഫ്രാംഗ് ജെനറൽ സെക്രട്ടറി അനിൽപ്ലാവിയൻസ്, അപെക്സ് പ്രസിഡൻ്റ്, മനോജ് പി കെ, നമ്മൾ കൊച്ചിക്കാർ പ്രസിഡൻ്റ്. ക്ലീറ്റസ്,വിവിധ റെസിഡൻസ് അസോസിയേഷൻ അംഗങ്ങൾ,വാർഡ് മെമ്പർമാർ, ഒറ്റയാൾ പോരാളി. കോട്ടൂർ ബാഹുലേയൻ,RAACCO അംഗം സൈനബ പൊന്നരിമംഗലം,KLCA,KLCWA,CSS,കുടുബി സേവാസംഗം(KSS),AKDS,SNDP തുടങ്ങി സാമൂദായിക സംഘടന അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടികൾ,സംഘടനകൾ തുടങ്ങിയവർ പങ്കെടുത്തു.
എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ്ര രസികല, സാമൂഹിക പ്രവർത്തകയായ കുമാരി മേരി മിൽക്കി,
ഷിജി,ഐഷ രവീന്ദ്രൻ,.അലോഷ്യസ് മഞ്ഞനക്കാട് എന്നിവരായിരുന്നു 372 ആം നാളിൽ ഉപവാസം അനുഷ്ടിച്ചത്
Follow us on :
Tags:
More in Related News
Please select your location.