Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 May 2024 12:17 IST
Share News :
ചാവക്കാട്:വെള്ളക്കരമായി 10.21 ലക്ഷം രൂപ അടക്കണമെന്ന ജല അതോറിറ്റിയുടെ മെസേജ് കണ്ട് ഞെട്ടിയിരിക്കുകയാണ് ഒരുമനയൂര്‍ തങ്ങള്‍പടി സ്വദേശി ആലുംപറമ്പില്‍ ഷംസു.നാലുദിവസം മുമ്പാണ് 742 രൂപയുടെ ജല അതോറിറ്റി ബില്‍ വീട്ടിലെത്തിയത്.സാധാരണ ജല അതോറിറ്റി ബില്‍ വരുന്നത് 650 മുതൽ 700 രൂപയായതിനാല്‍ തുകയില്‍ അസ്വാഭാവികതയൊന്നും തോന്നിയില്ല.എന്നാല്‍ കഴിഞ്ഞ ദിവസം ജല അതോറിറ്റിയുടെ മെസേജ് മൊബൈല്‍ ഫോണിലെത്തിയപ്പോഴാണ് ഷംസു ഞെട്ടിയത്.10,21,894 രൂപ അടക്കണമെന്നാണ് മെസേജിലുള്ളത്.ഇതൊരു ക്ലറിക്കല്‍ പിശകായിരിക്കുമെന്ന് ആശ്വസിച്ച് അക്ഷയയില്‍ എത്തി ഓണ്‍ലൈനില്‍ ബില്‍ അടക്കാന്‍ ശ്രമിച്ചപ്പോഴാണ് ബില്‍ പ്രശ്നം പെട്ടെന്ന് തീരില്ലെന്ന് ഷംസുവിന് മനസിലായത്.ഓണ്‍ലൈനില്‍ അടക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണില്‍ മെസേജ് വന്നതുപോലെ 10.21 ലക്ഷം രൂപയാണ് ബില്‍ തുകയായി കാണിച്ചിരിക്കുന്നത്.ജല അതോറിറ്റി ഓഫീസിലെത്തി പരാതി നല്‍കുമെന്ന് ഷംസു പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.