Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Aug 2024 17:44 IST
Share News :
പെരിങ്ങോട്ടുകുറിശ്ശി ദയാ ചാരിറ്റബിൾ ട്രസ്റ്റ് ചികിത്സ സഹായം വിതരണം ചെയ്തു
പറവൂർ: പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി ആസ്ഥാനമായി പ്രവർത്തിക്കുന്ന, ദയ ചാരിറ്റബിൾ ട്രസ്റ്റ് 5 നിർധന രോഗികൾക്ക് ചികിത്സ ധനസഹായം നൽകി. പറവൂർ കൊത്തലൻകോ സോഷ്യൽ സർവീസ് സെന്ററിൽ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ വതരണോദ്ഘാടനം നിർവ്വഹിച്ചു.
ദയാ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപകൻ ഇ ബി രമേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ജെ ഷൈൻ മുഖ്യാതിഥിയായിരുന്നു. ദയ ട്രസ്റ്റി എം ജി ആന്റണി, ട്രഷറർ ശങ്കർ.ജി കോങ്ങാട്, റവ. ഫാദർ സിജു സോളമൻ, മോഹൻദാസ് മഠത്തിൽ, വി എസ് ജയപ്രകാശ്, കെ ആർ മുകുന്ദൻ, എം കുട്ടപ്പൻ, ഷൈനി രമേഷ്, ശോഭ തെക്കേടത്ത്, ലളിതാ ഹരി, പ്രദീപ് വെള്ളിനഴി, കെ പി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
2015 ൽ രൂപീകരിച്ച ദയാ ചാരിറ്റബിൾ ട്രസ്റ്റ്, നിർധനരായവർക്ക് വീട്, പെൺമക്കളുടെ വിവാഹം, വൃക്ക മാറ്റി വെച്ചവർക്ക് മരുന്നു വിതരണം ചികിത്സാ സഹായം തുടങ്ങി വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നതായി ഭാരവാഹികൾ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.