Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആദ്യം വിമാനത്തിൽ പിന്നെ കപ്പലിൽ ഇനി ട്രെയിനിലും

05 Feb 2025 19:16 IST

Basheer Puthukkudi

Share News :

കുന്നമംഗലം: സാധാരണക്കാരുടെ ഏറ്റവും വലിയ ആഗ്രഹമായ വിമാന യാത്രയും കപ്പൽ യാത്രയും പൂർത്തീകരിച്ച വാർഡ് മെമ്പർ ഇനി ട്രെയിൻ യാത്രയും സഫലീകരിക്കാൻ ഒരുങ്ങുന്നു കുന്നമംഗലം പഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പർ കെ.കെ.സി നൗഷാദാണ് കഴിഞ്ഞ നാലു വർഷത്തിനിടയിൽ തൻ്റെ വാർഡിലെ ജനങ്ങൾക്കായി വിമാന യാത്രയും കപ്പൽ യാത്രയും ഒരുക്കിയിരുന്നത്. ഇത്തവണ ട്രെയിൻ മാർഗ്ഗം തിരുവനന്തപുരത്തെത്തി കേട്ടു മാത്രം പരിചയമുള്ള സെക്രട്ടറിയേറ്റും നിയമസഭയും പത്മനാഭ സ്വാമി ക്ഷേത്രവുമെല്ലാം സന്ദർശിച്ച് കന്യാകുമാരിയിലേക്ക് യാത്ര സംഘടിപ്പിക്കാനൊരുങ്ങുന്നത്. 23 അംഗങ്ങളുളള കുന്നമംഗലം പഞ്ചായത്തിൽ വ്യത്യസ്ഥമായ പ്രവർത്തനം കാഴ്ച വെച്ച മെമ്പറാണ് കെ.കെ.സി നൗഷാദ്. വിനോദ യാത്രക്ക് ചെറിയ തുക ആളുകളിൽ നിന്ന് വാങ്ങിയും സ്പോൺസർമാരെ കണ്ടെത്തിയും സ്വന്തം കീശയിൽ നിന്ന് പണം മുടക്കിയുമാണ് വിനോദ യാത്ര സംഘടിപ്പിക്കുന്നത്. തങ്ങൾക്ക് ഒരിക്കലും സാധിക്കില്ലെന്ന വിമാന യാത്രയും കപ്പൽ യാത്രയും ഒരുക്കി തന്ന മെമ്പറെ ഒരിക്കലും മറക്കാൻ കഴിയില്ലെന്നാണ് വാർഡിലെ അംഗങ്ങൾ പറയുന്നത്. പഞ്ചായത്തിലെ യുഡിഎഫിൻ്റെ ഏക പുരുഷ മെമ്പറാണ് നൗഷാദ് കാരണം ഇതു കാരണം സ്വന്തം ബിസിനസ്സ് കൃത്യമായി നോക്കി നടത്താൻ സാധിക്കാറില്ലെങ്കിലും വാർഡിലെ ജനങ്ങളുടെ ആഗ്രഹം സഫലീകരിച്ച സന്തോഷത്തിലാണ് നൗഷാദ് അടുത്ത വിനോദ യാത്രക്ക് ഒരുങ്ങുന്നത്.

Follow us on :

More in Related News