Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആര്‍ഷോ ഉള്‍പ്പെടെയുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി: കേരള സര്‍വകലാശാലയില്‍ എസ്എഫ്‌ഐ-പൊലീസ് സംഘര്‍ഷം

05 Feb 2025 14:38 IST

Shafeek cn

Share News :

കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമല്ലിനെതിരെ ബാനറുയര്‍ത്തി പ്രതിഷേധിച്ച് എസ് എഫ് ഐ. കേരള സര്‍വകലാശാല കവാടത്തിനു മുന്നില്‍ ഉപരോധിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ സംഘര്‍ഷമുണ്ടായി. വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാലുമാസമായിട്ടും സര്‍വകലാശാല യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കാത്ത വൈസ് ചാന്‍സിലറുടെ തീരുമാനത്തിനെതിരെയുള്ള വിദ്യാര്‍ഥികളുടെ അനിശ്ചിതകാല സമരം തുടരുകയാണ്.


SFI പ്രതിഷേധത്തിനിടെ പൊലീസുമായി സംഘര്‍ഷം ഉണ്ടായി. സര്‍വകലാശാലക്ക് മുന്നില്‍ കുത്തിയിരുന്നു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. പൊലീസുമായി ഉന്തും തള്ളും ഉണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. മുഴുവന്‍ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി.ജനാധിപത്യപരമായയാണ് സമരം ചെയ്തതെന്ന് പി എം ആര്‍ ഷോ പറഞ്ഞു. പി എം ആര്‍ഷോ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. SFI വനിതാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. സമരം തുടങ്ങി ഏഴു ദിവസം പിന്നിട്ടതിനു ശേഷമാണ് പൊലീസ് നടപടി. സര്‍വകലാശാല ആസ്ഥാനത്തെ ഗേറ്റ് അടച്ചു. പൊലീസ് സമരപ്പന്തല്‍ പൊളിച്ചു നീക്കി.


കേരള വി സിയെ കാണ്മാനില്ല എന്ന ബാനര്‍ യൂണിവേഴ്സിറ്റിയില്‍ ഉയര്‍ത്തിയത്. വിസിയുടെ നിലപാട് കാരണം സര്‍വകലാശാല പ്രവര്‍ത്തനങ്ങളും മുടങ്ങി കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ സമരം ശക്തമാക്കാനാണ് എസ്എഫ്ഐ തീരുമാനം.


Follow us on :

More in Related News