Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നേട്ടങ്ങള്‍ അടയാളപ്പെടുത്തി മൊറയൂര്‍ വികസന സദസ്സ്

08 Oct 2025 10:01 IST

Jithu Vijay

Share News :

കൊണ്ടോട്ടി : നേട്ടങ്ങള്‍ അടയാളപ്പെടുത്തി മൊറയൂര്‍ ഗ്രാമ പഞ്ചായത്തിന്റെ വികസനസദസ്സ് ശ്രദ്ധേയമായി. സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായവും പുതിയ ആശയങ്ങളും അവതരിപ്പിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന വികസന സദസ്സ് നിറഞ്ഞ സദസ്സിലാണ് മൊറയൂരില്‍ നടന്നത്.


മലപ്പുറം നിയോജക മണ്ഡലത്തിലെ ആദ്യ വികസന സദസ്സ് കൂടിയായിരുന്നു മൊറയൂരിലേത്. മൊറയൂര്‍ ജിഎം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി. സുനീറ ഉദ്ഘാടനം ചെയ്തു. നവീനമായ ആശയങ്ങള്‍ ആവിഷ്‌കരിക്കാനും പൂര്‍ത്തിയാക്കാനും പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം പുതുതലമുറയ്ക്ക് ആവശ്യമായ വികസന പ്രവര്‍ത്തനങ്ങളും നടപ്പാക്കാന്‍ കഴിഞ്ഞെന്ന് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ മുണ്ടോടന്‍ അധ്യക്ഷത വഹിച്ചു.


200 ലധികം പേര്‍ പങ്കെടുത്ത പരിപാടിയില്‍ ഗ്രാമ പഞ്ചായത്തിന്റെ നേട്ടങ്ങള്‍ വിവരിക്കുന്ന വികസനരേഖ പ്രസിഡന്റ് പ്രകാശനം ചെയ്തു. അസി. സെക്രട്ടറി സി. ഭാസ്‌കരന്‍ ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് മുന്‍ അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സി.കെ. അനീസ് ബാബു, പി.കെ. ആയിഷാബി, ഫാത്തിമ അന്‍വര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. സഫിയ, വാര്‍ഡ് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംസാരിച്ചു.

Follow us on :

More in Related News