Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Dec 2024 00:44 IST
Share News :
കോട്ടയം: ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ്റെ കീഴിലുള്ള പ്രാദേശിക പത്ര പ്രവർത്തകരുടെ പ്രബല സംഘടനയായ കേരള ജേർണലിസ്റ്റ്‌സ് യൂണിയൻ്റെ 9-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള കോട്ടയം ജില്ലാ സമ്മേളനം ഡിസംബർ 14,15 (ശനി, ഞായർ) തീയതികളിൽ എറ്റുമാനൂർ വ്യാപാര ഭവൻ ഹാൾ (ഏറ്റുമാനൂർ ശിവപ്രസാദ് നഗറിൽ) നടക്കും.15 ന് രാവിലെ 10 ന് സഹകരണ തുറമുഖ- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് പി.ബി. തമ്പി അധ്യക്ഷത വഹിക്കും. ക്ഷോപദ്ധതികളുടെ ഉദ്ഘാടനം മുൻ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ നിർവ്വഹിക്കും. അഡ്വ. മോൻസ് ജോസഫ് എംഎൽഎ മുഖ്യാതിഥിയായി പങ്കെടുക്കും. സമൂഹത്തിലെ വ്യത്യസ്ഥ മേഖലകളിൽ പ്രവർത്തിക്കുന്ന മഹത് വ്യക്തിത്വങ്ങളായ പി.യു. തോമസ്, റവ. ഫാ. ജയിംസ് മുല്ലശ്ശേരി, ബ്രഹ്മശ്രീ മധു മേവാനന്ദസ്വാമികൾ, ഡോ. പ്രേംലാൽ എന്നിവരെ യോഗത്തിൽ ആദരിക്കും. കെ.ജെ.യു സംസ്ഥാന പ്രസിഡൻ്റ് എൻ. അനിൽ ബിശ്വാസ്,
ഐഡി കാർഡ് വിതരണവും, സംസ്ഥാന സെക്രട്ടറി കെ.സി സ്മിജൻ അംഗങ്ങൾക്കുള്ള ഇൻഷുറൻസ് വിതരണവും
ദേശീയ സമിതി അംഗം ആഷിക് മണിയംകുളം സപ്ലിമെൻ്റ് പ്രകാശനവും നിർവ്വഹിക്കും.
സംസ്ഥാന സമിതി അംഗം പി.ഷൺമുഖൻ,വനിതാവേദി സംസ്ഥാന കൺവീനർ ആശാ കുട്ടപ്പൻ,സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിജയൻ, ജില്ലാ സെക്രട്ടറി കെ. ജി. ഹരിദാസ്,
ജില്ലാ ജോയിൻ്റ് സെക്രട്ടറി സുഭാഷ് ലാൽ, വൈസ് പ്രസിഡന്റ് ജോസ് ചമ്പക്കര, ഇടുക്കി ജില്ലാ പ്രസിഡന്റ് ബിജു ലോട്ടസ്, ജില്ലാ ജോയിൻ്റ് സെക്രട്ടറി സന്തോഷ് ശർമ്മ,
സ്വാഗത സംഘം ചെയർപേഴ്സൺ ലൗലി ജോർജ്ജ്,ജനറൽ കൺവീനർ ഗണേശ്കുമാർ
ഏറ്റുമാനൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ബിജുകൂമ്പിക്കൽ, ഏറ്റുമാനൂർ പ്രസ് ക്ലബ് പ്രസിഡൻ്റ് ബന്നിഫിലിപ്പ്, നടനും ഗാന രചയിതാവുമായ ഹരി ഏറ്റുമാനൂർ,
തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് പ്രതിനിധി സമ്മേളനം, വിവിധ പ്രമേയങ്ങൾ, സംഘടനാ ചർച്ച എന്നിവ നടക്കും. സ്വാഗത സംഘം ഭാരവാഹികളായ കെ. ജി രജ്ഞിത്,സി. എൻ രമ്യ,വി. എ ബേബി, പി. കെ ജോയി, രാധാകൃഷ്ണൻ ഇഞ്ചക്കാട്, ഇ.എൻ ഗോപാല കൃഷ്ണൻ, അലക്സ് സണ്ണി, അഖിൽ തുടങ്ങിയവർ നേതൃത്വം നൽകും. ഇന്ന് വൈകിട്ട് സമ്മേളന നഗരിയിൽ ജില്ലാ പ്രസിഡൻ്റ്
പതാകളയർത്തും. തുടർന്ന് എക്സിക്യുട്ടിവ് യോഗം ചേരും.15 ന് വൈകിട്ട് സംഘടനാ ചർച്ചകൾക്ക് ശേഷം പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കും.
Follow us on :
Tags:
More in Related News
Please select your location.