Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗസ്റ്റ് ലക്ചറർ നിയമനങ്ങൾ

25 May 2024 10:43 IST

enlight media

Share News :

മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ അറബിക് വിഭാഗത്തില്‍ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരും നെറ്റ് പാസ്സായവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റില്‍ തയാറാക്കിയ അതിഥി അധ്യാപക പാനലില്‍ ഉള്‍പെട്ടവരുമായിരിക്കണം. ജൂണ്‍ അഞ്ചിന് രാവിലെ 10 മണിക്ക് യോഗ്യത തെളിയിക്കുന്ന മുഴുവന്‍ സര്‍ട്ടിഫിക്കറ്റിന്റെ അസ്സല്‍, പകര്‍പ്പ് എന്നിവ സഹിതം അഭിമുഖത്തിന് കോളേജില്‍ ഹാജരാകണം. ഫോണ്‍: 0495-2320694.




തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ഉറുദു ഇസ്ലാമിക് വിഭാഗത്തില്‍ അതിഥി അദ്ധ്യാപകരെ നിയമിക്കാൻ ഷോര്‍ട് ലിസ്റ്റ് തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിലവിലെ യുജിസി റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുമായിരിക്കണം. ബയോഡാറ്റയും ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അപേക്ഷ മെയ് 29 നകം കോളേജില്‍ ലഭിക്കണം.  വിവരങ്ങള്‍ക്ക് 0490-2346027.




കോഴിക്കോട് ഗവ. കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ സംസ്‌കൃതം, ഫൗണ്ടേഷന്‍ ഇന്‍ എജുക്കേഷന്‍, എജുക്കേഷനല്‍ ടെക്‌നോളജി എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനായി അതിഥി അധ്യാപകരെ തെരഞ്ഞെടുക്കുന്നു. അഭിമുഖം മെയ് 28 ന്  രാവിലെ യഥാക്രമം 10.30, 12.30, ഉച്ച 2.30 എന്നീ സമയങ്ങളിൽ കോളേജ് ഓഫീസില്‍ നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ പി.ജി, എം.എഡ്, നെറ്റ് എന്നിവയാണ് യോഗ്യത. പി.എച്ച്.ഡി, എം.ഫില്‍ അഭികാമ്യമാണ്. 


പെര്‍ഫോര്‍മിംഗ് ആര്‍ട്‌സ് (തിയേറ്റര്‍ ആര്‍ട്‌സ്), ഫൈന്‍ ആര്‍ട്‌സ് (അപ്ളൈഡ് ആര്‍ട്‌സ്) എന്നീ വിഷയങ്ങളില്‍ മെയ് 29 ന് യഥാക്രമം 10.30 നും 12.30 നും കോളേജ് ഓഫീസില്‍ അഭിമുഖം നടക്കും. പി.ജി ആണ് യോഗ്യത.


ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍, രേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം പ്രിന്‍സിപ്പാള്‍ മുന്‍പാകെ ഹാജരാവണം. 

അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ അതിഥി അധ്യാപക പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. ഫോണ്‍: 0495 2722792.



കോഴിക്കോട് ഗവ. വനിത പോളിടെക്‌നിക്ക് കോളേജില്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍  ഗസ്റ്റ് ലക്ചറര്‍ നിയമനം നടത്തുന്നു. ജൂണ്‍ ഏഴിന് രാവിലെ 10 മണിക്ക് സ്ഥാപനത്തിലാണ് അഭിമുഖം. ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് വിഷയത്തില്‍ AICTE നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. 

ഫോണ്‍: 0495-22370714.


കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ തിരുവനന്തപുരം, എറണാകുളം . കോഴിക്കോട് സെന്ററുകളില്‍ പ്രിന്റിംഗ് ടെക്‌നോളജി വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ പി.ജി/ഡിഗ്രി/ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവരായിരിക്കണം. വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം മാനേജിംഗ് ഡയറക്ടര്‍, കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷന്‍, സിറ്റി സെന്റര്‍. പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം- 695024 എന്ന വിലാസത്തില്‍ മെയ് 31 ന് വൈകീട്ട് അഞ്ചിനകം ലഭിക്കത്തക്ക വിധം അപേക്ഷിക്കണം. ഫോണ്‍: 0471-2474720, 2467728.

Follow us on :

Tags:

More in Related News