Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Dec 2024 12:25 IST
Share News :
മലപ്പുറം : കേരള സംസ്ഥാന വനിത ശിശു വികസന വകുപ്പ് - ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന് കീഴില്‍ മലപ്പുറം ജില്ലയിലെ പടിഞ്ഞാറ്റുമുറി എം. എ. എഫ്. എം ചാരിറ്റബിള്‍ ട്രസ്റ്റ് (NGO) നടത്തുന്ന കാവല്‍ പ്ലസ് പദ്ധതിയിലെ കേസ് വര്‍ക്കര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യത: 1- അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും സാമൂഹ്യ പ്രവര്‍ത്തനത്തിലുള്ള (MSW) ബിരുദാനന്തര ബിരുദം.( ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് സ്‌പെഷ്യലൈസേഷന്‍ ഒഴിച്ച് മറ്റെല്ലാ സ്‌പെഷ്യലൈസേഷനും പരിഗണിക്കുന്നതാണ്) 2- സോഷ്യല്‍ വര്‍ക്ക് മേഖലയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപെടുത്തിയ പകര്‍പ്പ് സഹിതം 2024 ഡിസംബര്‍ ഏഴിന് 5 മണിക്കകം fazfaripro@gmail.com എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 8891240391.
Follow us on :
Tags:
More in Related News
Please select your location.