Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jun 2024 11:20 IST
Share News :
കോട്ടയം: കോട്ടയം പാത്താമുട്ടം ശാരദാ ദേവീ ക്ഷേത്രത്തിൽ മോഷണം. എസ്എൻഡിപിയുടെ ശാരദാ ദേവീക്ഷേത്രത്തിലെ തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന അഞ്ച് കാണിക്കവഞ്ചികൾ കവർന്നു. ശനിയാഴ്ച രാത്രിയിലാണ് മോഷണം നടന്നത്.
ക്ഷേത്രത്തിലെ വാതിൽ തകർത്ത് അകത്ത് കയറിയ മോഷ്ടാവ് തിടപ്പള്ളിയുടെ പൂട്ട് തകർത്താണ് ഉള്ളിൽ കയറിയത്. രാവിലെ ക്ഷേത്രത്തിൽ എത്തിയവരാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. ചിങ്ങവനം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഇവർ എത്തി പരിശോധന നടത്തി.
Follow us on :
Tags:
More in Related News
Please select your location.