Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jan 2026 16:26 IST
Share News :
തിരുനാവായ : ഭാരതപ്പുഴയുടെ തീരത്ത്
കേരളത്തിൻ്റെ കുംഭമേളയെന്ന് വിശേഷിപ്പിക്കുന്ന മഹാമാഘ മഹോത്സവത്തിന് തിരിതെളിഞ്ഞു. നാവാമുകുന്ദക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേകർ മഹാമാഘ മഹോത്സവം ഉദ്ഘാടനം ചെയ്തു. നാവാമുകുന്ദക്ഷേത്ര പരിസരത്ത് തയ്യാറാക്കിയ പന്തലിൽ നടന്ന ചടങ്ങിൽ മഹാമാഘമഹോത്സവത്തിനു നേതൃത്വംനൽകുന്ന മഹാമാഘ സഭാപതി മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി, വർക്കിങ് ചെയർമാൻ കെ. ദാമോദരൻ, ചീഫ് കോഡിനേറ്റർ കെ. കേശവദാസ്, സാമൂതിരി കുടുംബാംഗമായ കെ.സി. ദിലീപ് രാജ, മഹാമാഘമഹോത്സവ സമിതി ചെയർമാനും ശബരിമല മുൻ മേൽശാന്തിയുമായ അരിക്കര സുധീർ നമ്പൂതിരി എന്നിവർ പങ്കെടുക്കും.
തിങ്കളാഴ്ച മുതൽ ഫെബ്രുവരി മൂന്നുവരെ നടക്കുന്ന മഹാമാഘ മഹോത്സവത്തിൽ പങ്കെടുക്കാൻ വിശ്വാസികൾ എത്തിത്തുടങ്ങി. ദിവസവും രാവിലെ നിളാ സ്നാനവും വൈകീട്ട് കാശിയിൽ ഗംഗാ ആരതി നിർവഹിക്കുന്ന പണ്ഡിറ്റുമാരുടെ നേതൃത്വത്തിൽ നിളാ ആരതിയും നടക്കും. ഭാരതപ്പുഴ ആരംഭിക്കുന്ന തമിഴ്‌നാട്ടിലെ തിരുമൂർത്തി മലയിൽനിന്ന് രാവിലെ ശ്രീചക്രവുമായുള്ള രഥയാത്ര പുറപ്പെട്ടിട്ടുണ്ട്. രഥയാത്ര 22-ന് വൈകീട്ട് തിരുനാവായയിലെത്തും. വ്യത്യസ്ത ആരാധനാപാരമ്പര്യമനുസരിച്ചുള്ള അനുഷ്ഠാനങ്ങളും സത്സംഗങ്ങളും വിദ്വൽസദസ്സുകളും കളരി, യോഗ, കലാ അവതരണങ്ങളും അടക്കം വിവിധ പരിപാടികൾ ഫെബ്രുവരി മൂന്നുവരെ നടക്കും.
Follow us on :
Tags:
More in Related News
Please select your location.