Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാരീസ് ഒളിമ്പിക്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒളിമ്പിക്സ് മേളയുടെ പുനസൃഷ്ടിയുമായി കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂൾ.

26 Jul 2024 16:51 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി- അങ്ങ് പാരീസിൽ 33 മത് ഒളിമ്പിക്സിന് തിരി തെളിയുമ്പോൾ ഇങ്ങ് കടുത്തുരുത്തി മരിയ മലയിലും ഒളിമ്പിക് ദീപശിഖ മിഴി തുറന്നു .2024 പാരീസ് ഒളിമ്പിക്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സെന്റ്.കുര്യാക്കോസ്പബ്ലിക് സ്കൂളിലെ കുട്ടികളും അധ്യാപകരും ഒളിമ്പിക്സ് മത്സരത്തിന്റെ ചടങ്ങുകൾ എല്ലാം പ്രതീകാത്മകമായി അവതരിപ്പിച്ചു കൊണ്ടാണ് സ്കൂളിൽ ഒളിമ്പിക്സ് വിരുന്ന് ഒരുക്കിയത്. ഒളിമ്പിക്സിന്റെ ചരിത്രവും വിശദാംശങ്ങളും ശാസ്ത്രീയ വശങ്ങളും പാരീസ് ഒളിമ്പിക്സിന്റെ പ്രത്യേകതകളും സ്റ്റേജിൽ അവതരിപ്പിച്ചു . ഒളിമ്പിക്സ് വളയങ്ങൾ, ഒളിമ്പിക്സ് ലോഗോ എന്നിവ പ്രദർശിപ്പിച്ചു കൊണ്ടാണ് തുടർ ചടങ്ങുകൾ നടന്നത്. ഒളിമ്പിക്സ് വേദിയുടെ പുനസൃഷ്ടി തയ്യാറാക്കിയ സ്കൂൾ ഓഡിറ്റോറിയത്തിൽ ഒളിമ്പിക്സിന്റെ പതാക ഉയർത്തൽ വല്ലം ബ്രോസൻ സഭ പ്രിയോർ ഡോ. ബിനോ ചേരിയിലും പ്രിൻസിപ്പൽ ഫാ. അജീഷ് കുഞ്ചറകാട്ടും ചേർന്ന് നിർവഹിച്ചു. തുടർന്ന് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങളെ അണിനിരത്തി കൊണ്ടുള്ള മാർച്ച് പാസ്റ്റ് നടന്നു. പി .വി സിന്ധുവും, എച്ച്.എസ്.പ്രണോയിയും, ശ്രീജേഷും, നീരജ് ചോപ്രയും മറ്റ് മലയാളി ഒളിമ്പിക് താരങ്ങളും  കളിയുടെ വീര്യം ഉണർത്തിക്കൊണ്ട് കുട്ടികളുടെ മുന്നിലെത്തിയത് വിസ്മയകരമായ കാഴ്ചയായിരുന്നു.  സ്കൂൾ ഗ്രൗണ്ടിൽ നിന്ന്, സ്പോർട്സ് അധ്യാപകരായ സനീഷ് കുമാർ, രമ്യ ടി ആർ എന്നിവരുടെ നേതൃത്വത്തിൽ ഒളിമ്പിക്സ് ദീപശിഖ പ്രയാണം തുടങ്ങിവച്ചു. ഇവരിൽനിന്ന് ദീപശിഖ ഏറ്റുവാങ്ങിയ സ്കൂൾ ഹൗസ് ക്യാപ്റ്റൻമാർ പ്രയാണം ഒളിമ്പിക്സ് വേദിയൊരുക്കിയ സ്കൂൾ ഓഡിറ്റോറിയത്തിന്റെ സ്റ്റേജിൽ എത്തിച്ച് പ്രതിജ്ഞ ചൊല്ലി മേളയ്ക്ക് വിജയാശംസകൾ നേർന്നു. ഭാഗ്യചിഹ്നങ്ങളായ ഒളിമ്പിക് ഫിജ് കളും ഈ സമയം വേദിയിൽ പ്രത്യക്ഷമായി. ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ടുള്ള മാർച്ച് പാസ്റ്റിൽ പങ്കെടുത്ത നമ്മുടെ കായികതാരങ്ങൾ ഇന്ത്യൻ ദേശീയ പതാക കൈയിലെന്തി സദസ്സിനെ അഭിസംബോധന ചെയ്തു. ഒളിമ്പിക്സിന്റെ സന്ദേശം ഉൾക്കൊള്ളുന്ന ചടങ്ങുകൾ എല്ലാം തന്നെ വേദിയിൽ അവതരിപ്പിച്ചത് വേറിട്ട കാഴ്ച തന്നെയായിരുന്നു. ഈ ലോക കായികമേളയ്ക്ക് എല്ലാവിധ ആശംസകളും, പിന്തുണയും, ഐക്യവും പ്രഖ്യാപിച്ചുകൊണ്ട്, മത്സരം അവസാനിക്കുന്ന ഓഗസ്റ്റ് 12 മുതൽ സ്കൂൾ കായികമേള 'ഫോർസ 2കെ 24' അരങ്ങേറുമെന്ന് സ്പോർട്സ് അക്കാദമി ഡയറക്ടർ തദവസരത്തിൽ പ്രഖ്യാപിച്ചു.  പാരീസിൽ ആരംഭിക്കുന്ന ഒളിമ്പിക്സിന്റെ ആരവങ്ങൾ എസ് കെ പി എസിലും ഉയർന്ന കേട്ടതിന്റെ സന്തോഷത്തിലായിരുന്നു കാണികളായ വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും. ഇന്നുമുതൽ ഓഗസ്റ്റ് 12 വരെയുള്ള ദിനപത്രങ്ങളിലെ ഒളിമ്പിക്സ് വാർത്തകൾ വായിച്ച്, അതിനെ ആധാരമാക്കിയുള്ള ക്വിസ് മത്സരങ്ങൾ സ്പോർട്സ് അക്കാദമിയുടെയും സോഷ്യൽ സർവീസ് ലീഗിന്റെയും നേതൃത്വത്തിൽ എല്ലാ ആഴ്ചകളിലും സ്കൂളിൽ വച്ച് നടത്തുമെന്നും ഇതിന്റെ ഫൈനൽ റൗണ്ട് ഒളിമ്പിക്സ് അവസാനിക്കുന്ന ഓഗസ്റ്റ് 12ന് നടത്തപ്പെടുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.

Follow us on :

More in Related News