Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jun 2024 16:17 IST
Share News :
വെറ്റിലപ്പാറ :
കുടുംബരോഗ്യ കേന്ദ്രം,അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത സംരംഭമായ 'കുട്ടി ഡോക്ടർ' പദ്ധതിയുമായി സഹകരിച്ചു വെറ്റിലപ്പാറ ജി എച്ച് എസ് എസ് ൽ
ലഹരി വിരുദ്ധ ദിനാചരണം ആചരിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ജിജിമോൻ എം കെ സ്വാഗതം ആശംസിച്ച പ്രസ്തുത പരിപാടി അതിരപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആതിര ദേവരാജ് ഉത്ഘാടനം നിർവഹിച്ചു യോഗത്തിൽ വൈസ് പ്രസിഡന്റ് സൗമിനി മണിലാൽ, വാർഡ് മെമ്പർ സനീഷ ഷെമി, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രദോഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വെറ്റിലപ്പാറ കുടുംബരോഗ്യ കേന്ദ്രം മെഡിക്കൽ ഡോ. ഷെറിൽ കെ ബെന്നി ലഹരിവിരുദ്ധ സന്ദേശവും ആരോഗ്യ ബോധവൽകരണവും നൽകി. ബാൻബി പി എം ലഹരി ഭവിഷ്യത്തെ കുറിച്ച് ക്ലാസ്സ് നൽകി. അധ്യാപകരായ ട്രീസ തോമസ്, കുമാരി ചാന്ദിനി എം സി. ജിഷ പി പി, ശ്രീമതി സൗമ്യ ജെറ്റ്ലി എം ചാക്കോ, ബാൽകീസ് അനു എം സ്, ആശ ജി ആർ, ശ്രീമതി നീതു, കുടുംബശ്രീ ചെയർ പേഴ്സൺ ശ്രീമതി നടാഷ വിജയൻ പഞ്ചായത്ത് സെക്രട്ടറി ശ്രീ ഫോർബി, ഹെൽത്ത് ഇൻസ്പെക്ടർ രജിത്ത് ഗോപിനാഥ് എന്നിവർ പങ്കെടുത്തു കുട്ടികളുടെ സ്കിറ്റ് ഫ്ലാഷ് മോബ് നടത്തി. ലഹരി വിരുദ്ധ ക്ലബ് കൺവീനർ ലിജി ഐ ആർ പരിപാടികൾക്ക് നേതൃത്വം നൽകി പി ടി എ പ്രസിഡന്റ് റൈനി റാഫി നന്ദി പ്രകാശിപ്പിച്ചു
Follow us on :
Tags:
More in Related News
Please select your location.