Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jul 2024 22:26 IST
Share News :
കടുത്തുരുത്തി: സ്റ്റാന്റിൽ കിടക്കുന്ന ഓട്ടോ റിക്ഷ സവാരി വിളിക്കുന്നവരോട് വരാന്‍ പറ്റില്ലെന്ന് പറഞ്ഞാൽ 7500 രൂപ പിഴ.
പരാതിപ്പെടാനുള്ള നമ്പർ
8547639011 ( ഏത് ജില്ലയിൽ നിന്നും പരാതി വാട്സപ്പ് ചെയ്യാം )
സ്റ്റാന്റിൽ കിടക്കുന്ന ഓട്ടോ റിക്ഷകൾ സവാരി വിളിക്കുന്നരോട് വരാന്‍ പറ്റില്ലെന്ന ഡ്രൈവറുടെ മറുവാക്കിന് ബ്രേക്കിട്ട് മോട്ടോര്‍ വാഹന വകുപ്പ്. ഇനി മുതല്‍ യാത്രക്കാര്‍ പറയുന്ന സ്ഥലങ്ങളില്‍ കൃത്യമായി കൊണ്ടെത്തിച്ചില്ലെങ്കില്‍ ഫൈന്‍, ലൈസന്‍സ് റദ്ദാക്കല്‍ തുടങ്ങിയ നടപടികളുമായാണ് മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ടുപോകുന്നത്.
യാത്രക്കാരില്‍നിന്നോ സമൂഹമാധ്യമങ്ങളിലൂടെയോ അല്ലാതെയോ പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനകം പരിഹാരമുണ്ടാകും. അത്യാവശ്യ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് യാത്രക്കാര്‍ കുറഞ്ഞ ദൂരം വിളിച്ചാലോ തിരക്കുള്ള സ്ഥലങ്ങളിലേക്കോ ഓട്ടോ ഡ്രൈവര്‍മാര്‍ ഓട്ടം പോകാത്ത സാഹചര്യമാണുള്ളത്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി കടുപ്പിച്ചത്.
യാത്രക്കാര്‍ പറയുന്ന സ്ഥലങ്ങളില്‍ ഓട്ടോക്കാര്‍ പോകാന്‍ മടി കാണിക്കുകയാണെങ്കില്‍ ഓട്ടോറിക്ഷയുടെ നമ്പര്‍, പരാതി, സ്ഥലം തുടങ്ങിയവ ഉള്‍പ്പെടെ 8547639011 എന്ന വാട്സാപ്നമ്പറില്‍ യാത്രക്കാര്‍ക്ക് പരാതിപ്പെടാം. ഏതു ജില്ലയില്‍ നിന്നും ഈ നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യാവുന്നതാണ്. പരാതികള്‍ ബന്ധപ്പെട്ട ഓഫീസുകളിലേക്ക് ഉടന്‍ കൈമാറുകയും പരിഹാരമുണ്ടാകുകയും ചെയ്യും.
ന്യായമായ പരാതികളില്‍ ബന്ധപ്പെട്ടവരെ സ്റ്റേഷനുകളില്‍ വിളിച്ചു വരുത്തുകയും ഫൈന്‍ ഈടാക്കുകയും ചെയ്യും. 7500 രൂപയാണ് ഫൈന്‍.
Follow us on :
Tags:
More in Related News
Please select your location.