Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 May 2024 15:08 IST
Share News :
അതിതീവ്രമഴ; റോഡിന്റെ സൈഡ് ഇടിഞ്ഞത് വീട്ടിലേക്ക്
പറവൂർ: അതിശക്തമായ മഴയെ തുടർന്ന് മാഞ്ഞാലയിൽ റോഡിന്റെ സൈഡ് ഇടിഞ്ഞു. കരുമാലൂർ പഞ്ചായത്തിലെ മാഞ്ഞാലി രണ്ടാം വാർഡിലെ ചർച്ച് റോഡിന്റെ സൈഡ് ഇടിഞ്ഞു. ചരുപറമ്പിൽ സക്കീറിന്റെ വീടിനോട് ചേർന്നാണ് കല്ലും മണ്ണും ഇടിഞ്ഞു വീണത്. തലനാരിഴക്ക് വലിയ അപകടം ഒഴിവായി. വാർഡ് മെമ്പർ ടി എ മുജീബ് അറിയിച്ചതനുസരിച്ച് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീലത ലാലുവും, റവന്യൂ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. റോഡ് താൽക്കാലികമായി അടച്ചു. അടിയന്തരമായി പരിഹാരം കാണണമെന്ന് വാർഡ് മെമ്പർ ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.