Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 May 2024 08:12 IST
Share News :
കൊല്ലം: തേനീച്ചയുടെ ആക്രമണം ശക്തമായതോടെ പരവൂർ പുക്കളത്തെ ജലസംഭരണിയുടെ അറ്റകുറ്റ പണികൾ നിർത്തിവച്ചു. തേനീച്ചകൾ ആക്രമണകാരിയായതോടെ സംഭരണി യിൽ അറ്റകുറ്റപണികൾ ചെയ്യാൻ പറ്റാത്ത സാഹചര്യമുണ്ടായി.ഇതോടെയാണ് ജല സംഭരണി യുടെ പണികൾ താൽക്കാലികമായി നിർത്തിവെച്ചത്. പണികൾ അവസാനഘട്ടത്തിൽ എത്തിയപ്പോഴാണ് തേനീച്ച ശല്യം രൂക്ഷമായത്.
ഒരാഴ്ച മുമ്പ് മൂന്ന് തൊഴിലാളികൾ കുത്തേറ്റതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിരുന്നു. വീണ്ടും ആക്രമണം ഉണ്ടാകുമെന്ന് പേടിയോടെയാണ് പണി നിർത്തിവെച്ചത്.
സംഭരണിയുടെ സമീപത്തായി മൂന്ന് തേനീച്ച കൂടുകളാണ് ഉണ്ടായിരുന്നത് ആദ്യഘട്ടത്തിൽ ഇവ നശിപ്പിച്ചെങ്കിലും വീണ്ടും എത്തുകയായിരുന്നു. സംഭ ര ണിക്കുള്ളിൽ ജോലി ചെയ്യുന്നതിന് തടസ്സമായി മാറുകയും ചെയ്തു. ജലവിഭവകുപ്പ് പരവൂർ നഗരസഭയുടെയും വനം വകുപ്പിന്റെയും സഹായവും തേടിയിരുന്നു. അഞ്ച് ദിവസത്തെ പണികൾ മാത്രമാണ് അവശേഷിക്കുന്നത്. അമൃത് പദ്ധതിയുടെ ഭാഗമായാണ് ജലസംഭരണി അറ്റകുറ്റപ്പണി നടത്തിയതും . ചോർച്ച മൂലം ലക്ഷക്കണക്കിന് ലിറ്റർ വെള്ളം ഓരോ ദിവസവും പാഴാകുന്നു .പമ്പിങ് സമയത്ത് സമീപത്തെ വീടുകളിൽ വെള്ളം ഒഴുകിയെത്തിയിരുന്നു. 30.9 ലക്ഷം ലിറ്റർ വെള്ളമാണ് സംഭരണശേഷി. 34 ലക്ഷം രൂപയാണ് അറ്റകുറ്റപണിക്കുള്ള ചെലവ് വരുന്നത്. ഒരു വർഷം മുമ്പാണ് പണികൾ ആരംഭിച്ചത്.ഈ മാസം പൂർത്തിയാകാനാണ് ലക്ഷ്യമിട്ടത്. വെള്ളം സംഭരണിയിൽ എത്താതെ നേരിട്ടാണ് ഇപ്പോൾ വിവരണം ചെയ്യുന്നത്.
Follow us on :
More in Related News
Please select your location.