Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jul 2024 22:11 IST
Share News :
മലപ്പുറം : "ഉത്തരവാദിത്തം; മനുഷ്യപ്പറ്റിൻ്റെ രാഷ്ട്രീയം " എന്ന പ്രമേയത്തിൽ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി ഡിസംബർ 27, 28, 29 തിയ്യതികളിൽ തൃശൂരിൽ സംഘടിപ്പിക്കുന്ന കേരള യുവജന സമ്മേളനത്തിൻ്റെ സ്വാഗത സംഘ രൂപീകരണം ആമ്പല്ലൂരിലെ ഗോകുലം റസിഡൻസിയിൽ നടന്നു. എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹ സഖാഫി കുറ്റ്യാടിയുടെ അധ്യക്ഷതയിൽ കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ ഡോ. പി.എ മുഹമ്മദ് ഫാറൂഖ് നഈമി വിഷയാവതരണവും അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ പദ്ധതി അവതരണവും നടത്തി.
കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്, എസ് വൈ എസ് സംസ്ഥാന ഭാരവാഹികളായ അബ്ദുസ്സലാം മുസ് ലിയാർ ദേവർശോല,കെ അബ്ദുറശീദ്, ഉമർ ഓങ്ങല്ലൂർ എന്നിവർ പ്രഭാഷണം നടത്തി. സമസ്ത ജില്ല പ്രസിഡണ്ട് താഴപ്ര മുഹ്‌യിദ്ദീൻ കുട്ടി മുസ് ലിയാർ സ്വാഗത സംഘം ഭാരവാഹികളെ പ്രഖ്യാപിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം ഐ.എം.കെ ഫൈസി കല്ലൂർ ,മുസ് ലിം ജമാഅത്ത് ജില്ല പ്രസിഡണ്ട് സയ്യിദ് ഫസൽ തങ്ങൾ, ജനറൽ സെക്രട്ടറി അഡ്വ: പി. യു അലി, പി.കെ ബാവ ദാരിമി, സി.ടി ഹാശിം തങ്ങൾ, വി.എച്ച് അലി ദാരിമി, അബ്ദുല്‍ ജബ്ബാർ സഖാഫി, സയ്യിദ് ഹുസൈൻ തങ്ങൾ തുടങ്ങിയവര്‍ സംസാരിച്ചു. എസ് വൈ എസ് എഴുപതു വർഷം പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായി പ്ലാറ്റിനം ഇയറായി ആചരിക്കുകയാണ്. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് പ്ലാറ്റിനം ഇയറിൽ ഉണ്ടാകുക അതിൻ്റെ സമാപന സമ്മേളനമാണ് കേരള യുവജന സമ്മേളനം. എം എം ഇബ്രാഹിം സ്വാഗതവും പി യു ശമീര്‍ നന്ദിയും പറഞ്ഞു. സ്വാഗതസംഘം ഭാരവാഹികള്‍: ഡോ. മുഹമ്മദ് കാസിം (ചെയര്‍മാന്‍) സയ്യിദ് ഫസല്‍ തങ്ങള്‍ (ജന:കണ്‍വീനര്‍) കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി (ഫൈനാന്‍സ് സെക്രട്ടറി)
Follow us on :
Tags:
More in Related News
Please select your location.