Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാമായണം ലോക നന്മയ്ക്കുള്ള സിദ്ധൗഷധം: പി ജി എം നായർ

16 Jul 2024 13:42 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: ലോകനന്മയ്ക്ക് ഉതകുന്ന ഉദാത്തമായ സന്ദേശങ്ങളുടെ കലവറയായ രാമായണം മാനവരാശിയുടെ സമസ്ത പ്രശ്നങ്ങളുടെയും പരിഹാരത്തിനുള്ള സിദ്ധൗഷധമാണെന്ന് വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് പറഞ്ഞു. 

വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ്റെ നേതൃത്വത്തിൽ നടത്തുന്ന രാമായണ മഹോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ്റെ നേതൃത്വത്തിൽ വനിതാ യൂണിയൻ, ബാലസമാജ യൂണിയൻ, ആദ്ധ്യാത്മിക പഠന കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ കരയോഗ - വനിതാസമാജ - ബാലസമാജങ്ങളുടെ സഹകരണത്തോടെയാണ് രാമായണ മാസം അതിവിപുലമായ നിലയിൽ "രാമായണ മഹോത്സവം'' എന്ന നിലയിൽ സംഘടിപ്പിക്കുന്നത്.

കടുത്തുരുത്തി 302 -ാം നമ്പർ എൻ എസ് എസ് കരയോഗത്തിൻ്റെ സഹകരണത്തോടെ കടുത്തുരുത്തി ഗൗരീശങ്കരം ആഡിറ്റോറിയത്തിൽ നടന്ന രാമായണ മഹോത്സവത്തിൻ്റെ ഉദ്ഘാടന സമ്മേളനത്തിൽ പ്രമുഖ ആദ്ധ്യാത്മിക പ്രഭാഷക സരിത അയ്യർ രാമായണത്തിൻ്റെ കാലിക പ്രസക്തി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി അഖിൽ ആർ നായർ, സി പി നാരായണൻ നായർ, പി എൻ രാധാകൃഷ്ണൻ, എൻ മധു, കെ ജയലക്ഷ്ദി, വി എസ് കുമാർ, ശ്രീവത്സം വേണുഗോപാൽ, വി കെ ശ്രീകുമാർ, 'എസ് ജയപ്രകാശ്, ബി ജയകുമാർ, മീരാ മോഹൻദാസ്, കെ എൻ മുരളി, പ്രൊഫ കൃഷ്ണകുമാർ, വേണുഗോപാൽ പി എസ്, പാലാ ശ്രീകുമാർ, എസ് മുരുകേശ് തുടങ്ങിയവർ പ്രസംഗിച്ചു. എൻ എസ് എസ് ഹെഡ് ഓഫീസിൽ നിന്നും ആദ്ധ്യാത്മിക കേന്ദ്രങ്ങൾക്ക് അനുവദിച്ച ഗ്രാൻ്റ് യോഗത്തിൽ വച്ച് വിതരണം ചെയ്തു. തിരുവാതിര ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റും വിതരണം ചെയ്തു. 

ഒരു മാസക്കാലം എല്ലാ ദിവസവും രാമായണ പാരായണം, കുട്ടികളുടെ പ്രഭാഷണം , രാമായണ സന്ദേശം, ഒന്നിടവിട്ട ദിവസങ്ങളിൽ ഓൺലൈൻ ക്വിസ് മത്സരം എന്നിവ ഉണ്ടായിരിക്കുന്നതാണെന്ന് യൂണിയൻ സെക്രട്ടറി അഖിൽ ആർ നായർ അറിയിച്ചു. ഓഗസ്റ്റ് 11 ന് രാമായണ പാരായണം, പ്രശ്നോത്തരി, ചിത്രരചന, പ്രബന്ധരചന തുടങ്ങിയ മത്സരങ്ങൾ ഉൾപ്പെടുത്തി രാമായണ മേള വൈക്കത്ത് വച്ച്  നടത്തുന്നതാണ്. 

14 മേഖലാ കളിലും 97 കരയോഗങ്ങളിയും കരയോഗങ്ങളിലെ ക്ഷേത്രങ്ങളിലും അതിവിപുലമായ പരിപാടികൾ നടത്തുന്നതാണ് .

Follow us on :

More in Related News