Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'മുച്ചക്രവണ്ടി' യെ തനിച്ചാക്കി: ഗ്രന്ഥകാരൻ ഹുസൈൻ കാരാടി യാത്രയായി

05 Apr 2024 15:12 IST

VarthaMudra

Share News :

'താമരശ്ശേരി:

എഴുത്തുകാരൻ ഹുസൈൻ കാരാടിയുടെ സന്തത സഹചാരിയായിരുന്നു ആ മുച്ചക്ര വണ്ടി. ഭിന്നശേഷിയുടെ ആകുലതകൾയ്ക്കിടയിലും വഴിയാത്രയ്ക്ക് സൗകരപ്രദമായ കൂട്ടായി അദ്ദേഹത്തിന് മുച്ചക്രവണ്ടി വേണമായിരുന്നു.....

വ്യാഴാഴ്ച രാത്രി അദ്ദേഹം ജീവിത യാത്ര അവസാനിപ്പിച്ച് സ്ട്രക്ച്ചറിൽ വെഴുപ്പൂർ പുതുകുടി വീടിൻ്റെ അകത്തേക്ക് പോകുപ്പോഴും ചവിട്ടുപടിയ്ക്ക് സമീപം 'മുച്ചക്രവണ്ടി' തൻ്റെ പ്രിയ എഴുത്തുകാരൻ്റെ വരവ് പ്രതീക്ഷിച്ച് കാത്തിരിക്കുന്നുണ്ടായിരുന്നു. നാട്ടുകാർക്കും വായനക്കാർക്കും ഹുസൈൻ കാരാടിയുടെ 'മുച്ചക്രവണ്ടി' യെ അറിയാം. അതിൽ പലരും പലതവണ കയറിയിട്ടുമുണ്ടാകും.

 താമരശ്ശേരിയിലേക്കും പരിസര പ്രദേശങ്ങളിലേക്കും ലൈബ്രറിയിലേക്കുമെല്ലാം വർഷങ്ങളായി അദ്ദേഹത്തിൻ്റെ യാത്ര ആ 'മുച്ചക്രവണ്ടി'യിലായിരുന്നു. ഹുസൈൻ കാരാടി അവസാനമായി പുറത്തിറക്കിയ ഓർമ്മ കുറിപ്പുകളുടെ പേരും 'മുച്ചക്രവണ്ടി' എന്നായിരുന്നു. മുച്ചക്ര വണ്ടിയിലേറി കണ്ട പ്രദേശങ്ങളും പരിചയപ്പെട്ട വ്യക്തികളും എല്ലാം ആ കൃതിയിൽ ഓർമ്മകളായി വന്ന് നിറയുന്നുണ്ട്. ചെറുപ്പത്തിലെ പോളിയോ ബാധിച്ച് കാലുകൾ തളർന്ന അദ്ദേഹം കഴിഞ്ഞ കുറച്ച് വർഷമായി അസുഖ ബാധിതനായിരുന്നു. അസുഖത്തിൻ്റെ ദുരിതങ്ങൾയ്ക്കിടയിലാണ് 

ഹുസൈൻ കാരാടി 'മുച്ചക്രവണ്ടി' എഴുതി പൂർത്തിയാക്കിയത്. 2023 ജൂൺ 30 ന് എം.എൻ. കാരശ്ശേരിയായിരുന്നു പുസ്തകം പ്രകാശനം ചെയ്തു. പ്രകാശന ചടങ്ങിൽ വെച്ച് തൻ്റെ ജീവിതാനുഭവങ്ങൾ അന്ന് ഹുസൈൻ കാരാടി വിശദീകരിച്ചിരുന്നു.

താമരശ്ശേരി പഴയ കാല ചരിത്രവും ഭൂമിശാസ്ത്രവും എല്ലാം അടങ്ങിയതാണ് 

'മുച്ചക്രവണ്ടി'.

ആകാശവാണി റേഡിയോ നാടകങ്ങളിലൂടെയാണ് ഹുസൈൻ കാരാടി ശ്രദ്ധേയനാകുന്നത്. നാട്ടിൻപുറങ്ങളിലെ സാധാരണകാർക്ക് റേഡിയോ മാത്രം വിനോദം പ്രദാനം ചെയ്തിരുന്ന എഴുപതുകളുടെ അവസാനവും എൺപതുകളിലും തൊണ്ണൂറുകളിലും ഹുസൈൻ കാരാടിയുടെ നാടകങ്ങൾ ശ്രോതാക്കളുടെ ഹൃദയം കവർന്നു. നാടകരചന: ഹുസൈൻ കാരാടി എന്ന് ഒരിക്കലെങ്കിലും കേൾക്കാത്ത മുൻ തലമുറകൾ ഉണ്ടാകില്ല. ഹാസ്യവും ബോധവത്ക്കരണങ്ങളും പ്രമേയമായ അദ്ദേഹത്തിൻ്റെ രചനകൾ ജനസമ്മതിയിലും മുൻപിലെത്തി.

1973 ലാണ് ആകാശവാണിയിൽ ആദ്യനാടകം പ്രക്ഷേപണം ചെയ്യുന്നത്.നൂറിലധികം റേഡിയോ നാടകങ്ങൾ ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. മുക്കുപണ്ടം, ഖുറൈശിക്കൂട്ടം, കൊച്ചരയത്തി എന്നീ നാടകങ്ങൾ അഖില കേരള റേഡിയോ നാടകോത്സവങ്ങളിൽ അവതരിപ്പിച്ചു.

മലയാളത്തിലെ പ്രമുഖഎഴുത്തുകാരുടെ നോവലുകൾ റേഡിയോ നാടകരൂപം നല്കി അവതരിപ്പിച്ചു. എം.ടി. വാസുദേവൻ നായരുടെ 'കാലം', 'രണ്ടാമൂഴം', 'കരിയില 

കൾ മൂടിയ വഴിത്താരകൾ', 'ശിലാലിഖിതം', എസ്. കെ. പൊറ്റെക്കാട്ടിന്റെ 'പ്രേതഭൂമി', കോവിലന്റെ 'തട്ടകം', യു.എ.ഖാദറിൻെറ 'ഖുറൈശികൂട്ടം',എം. മുകുന്ദൻെറ 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ', സേതുവിൻ്റെ 'പാണ്ഡവപുരം', എന്നിവയെല്ലാം അങ്ങനെ റേഡിയോ നാടകങ്ങളായും ശ്രദ്ധ നേടി. നെല്ലിക്കോട് ഭാസ്കരൻ, നിലമ്പൂർ ബാലൻ,ബാലൻ കെ. നായർ, എം. കുഞ്ഞാണ്ടി, കുട്ട്യേടത്തി വിലാസിനി, ശാന്താ ദേവി തുടങ്ങിയ പ്രമുഖരായിരുന്നു ഇദ്ദേഹത്തിൻ്റെ നാടക കഥാപാത്രങ്ങൾക്ക് അന്ന് ശബ്ദം നൽകിയത്.

യു.കെ. കുമാരൻെറ 'തക്ഷൻകുന്ന് സ്വരൂപം' ആണ് ആകാശവാണിക്കുവേണ്ടി ഹുസൈൻ കാരാടി അവസാനമായി നാടകരൂപരചന നിർവഹിച്ചത്. .

മുക്കുപണ്ടം റേഡിയോ നാടകത്തിന്  ബഹ്റൈൻ ആർട്‌സ് സെന്റർ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ആനുകാലി കങ്ങളിൽ അൻപതിലധികം ചെറുകഥകൾ എഴുതി. അതിനുമപ്പുറം (നാടകം), നക്ഷത്രങ്ങളുടെ പ്രണാമം (നോവൽ), കരിമുകിലിന്റെ സംഗീതം (നോവൽ), കായംകുളം കൊച്ചുണ്ണി (നോവൽ), അടയാളശില (നോവൽ), നാല് പട്ടിക്കു ട്ടികൾ (നോവൽ), അലാവുദ്ദീനും അത്ഭുതവിളക്കും (കുട്ടികളുടെ നോവ ൽ) കാസിമിൻ്റെ ചെരിപ്പ് (കുട്ടികളുടെ

നോവൽ), മുസാഫിർ (നോവൽ) മുച്ചക്ര വണ്ടി, എന്നിവ ഇദ്ദേഹം എഴുതിയ പുസ്തകങ്ങളാണ്. അസുഖത്തിൻ്റെ ആകുലതകൾയ്ക്കിടയിലും സാഹിത്യരചനകൾ നടത്തി വരുന്നതിനിടയിലാണ് ഗ്രന്ഥകാരൻ വിടവാങ്ങിയത്. 






Follow us on :

More in Related News