Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Oct 2025 07:30 IST
Share News :
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരും ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്. ത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴ കനക്കാൻ സാധ്യതയുണ്ട്. ഉച്ചയ്ക്കു ശേഷമുള്ള ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത.ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കേർപ്പെടുത്തി. തെക്ക് കിഴക്കൻ അറബികടലിനും അതിനോട് ചേർന്നുള്ള ലക്ഷദ്വീപ് പ്രദേശങ്ങൾക്കും മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും.
ഇടുക്കിയിൽ അതിശക്തമായ മഴ തുടരുകയാണ്. ജില്ലയിൽ പലയിടത്തും മണ്ണിടിച്ചിലും മലവെള്ള പാച്ചിലുമുണ്ടായി. കുമളിയിൽ തോട് കര കവിഞ്ഞതിനെ തുടർന്ന് വീട്ടിൽ കുടുങ്ങിയ 5 പേരെ രക്ഷപ്പെടുത്തി. മിനി (50), ദേവി (29), അക്ഷയ് കൃഷ്ണ (9), ദയാൻ കൃഷ്ണ (4), കൃഷ്ണ (1)എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. 42 കുടുംബങ്ങളെ സമീപത്തുള്ള ഹോളിഡേ ഹോം ഡോർമിറ്ററി ബിൽഡിങ്ങിലേക്കും മാറ്റി.
കുമളി ചെളിമട ഭാഗത്തും, ആന വിലാസം ശാസ്തനട ഭാഗത്തും വെള്ളം പൊങ്ങി. വണ്ടിപ്പെരിയാർ, കക്കികവല ആറ്റിൽ വെള്ളം പൊങ്ങിയതിനെ തുടുർന്ന് സമീപത്തെ വീടുകളിൽ വെള്ളം കയറിയതോടെ ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. മുല്ലപ്പെരിയാർ ജലനിരപ്പ് 136 അടിക്ക് മുകളിൽ എത്തി. അതേസമയം, മുല്ലപ്പെരിയാർ ഷട്ടർ തുറക്കുമെന്ന് തമിഴ് നാട് അറിയിച്ചു. 13 ഷട്ടറുകൾ രാവിലെ 8 മണിക്ക് തുറക്കുമെന്ന് തമിഴ് നാട് അറിയിച്ചു. സെക്കന്റിൽ 5000 ഘനയടി വെള്ളം വരെ തുറന്നു വിടും. പെരിയാർ നദിയിൽ ജലനിരപ്പ് കുറവായതിനാലാണിത്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. എന്നാൽ ജലനിരപ്പ് 137 അടിയായി ഉയർന്നു. ഇടുക്കി കല്ലാർ ഡാം തുറന്നിട്ടുണ്ട്.
Follow us on :
Tags:
Please select your location.