Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സെന്‍ട്രല്‍ ബാങ്കില്‍ പണയ ഉരുപ്പടികളില്‍ തിരിമറി നടത്തി കോടികളുടെ തട്ടിപ്പ്

11 Nov 2024 20:17 IST

ജേർണലിസ്റ്റ്

Share News :

ഇടുക്കി: പണയ ഉരുപ്പടികളില്‍ തിരിമറി നടത്തി കോടികളുടെ തട്ടിപ്പ് നടത്തിയ കട്ടപ്പന സെന്‍ട്രല്‍ ബാങ്ക് ശാഖയിലെ മുന്‍ ജീവനക്കാരന്‍ കീഴടങ്ങി. കട്ടപ്പന കൊല്ലംപറമ്പില്‍ കെ.ജി. അനിലാണ് കട്ടപ്പന കോടതിയില്‍ കീഴടങ്ങിയത്. ബാങ്കിലെ മുന്‍ ഗോള്‍ഡ് അപ്രൈസറായിരുന്നു ഇയാള്‍. കഴിഞ്ഞ ഫെബ്രുവരിയില്‍ ബാങ്കില്‍ നടന്ന പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. ഇടപാടുകാര്‍ പണയപ്പെടുത്തിയ ആഭരണങ്ങള്‍ മാറ്റി പകരം മുക്കുപണ്ടം വച്ചു. കൂടാതെ, പരിചയക്കാരായ ഇടപാടുകാരെ കബളിപ്പിച്ച് അവരുടെ പേരില്‍ മുക്കുപണ്ടം ഇതേ ബാങ്കില്‍ പണയപ്പെടുത്തി. പരിശോധനയില്‍ മുക്കുപണ്ടം ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ ഇടപാടുകാരെ ഫോണില്‍ വിളിച്ച് കാര്യമറിയിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരമറിഞ്ഞത്. തുടര്‍ന്ന് അനില്‍ ഒളിവില്‍ പോയിരുന്നു. സംഭവത്തില്‍ നിരവധിപേരുടെ ആഭരണങ്ങള്‍ ബാങ്കില്‍ കാണാനില്ലായിരുന്നു.


Follow us on :

More in Related News