Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെട്ടിപ്പടി ഹെൽത്ത് സെൻ്ററിലെ ശോചനീയാവസ്ഥ ; എസ്ഡിപി ഐ മാർച്ച് നടത്തി

24 Oct 2025 15:16 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : വർഷങ്ങളായി തകർച്ച നേരിടുന്ന ചെട്ടിപ്പടി ഹെൽത്ത് സെൻ്ററിൻ്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ പ്രവർത്തകർ ആശുപത്രിയിലേക്ക് മാർച്ച് നടത്തി.

ഇന്ന് രാവിലെ 10 മണിക്കാണ് പ്രവർത്തകർ മാർച്ച് നടത്തിയത്. മാർച്ച് ആശുപത്രിക്ക് മുന്നിൽ പോലീസ് തടഞ്ഞു.

മാർച്ച് എസ്.ഡി.പി.ഐ.തിരൂരങ്ങാടി അസംബ്ലി മണ്ഡലം പ്രസിഡൻ്റ് ഹമീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. 


ആശുപത്രി കെട്ടിടങ്ങൾ പൂർണ്ണമായി തകർന്നിട്ടും, ചികിത്സ സൗകര്യങ്ങൾ ഇല്ലാതായതായിട്ട് വർഷങ്ങളായി.

ഇതിനെ ചൊല്ലി നിരവധി പരാതികൾ ഉയർന്നിട്ടും പരാതികൾ പരിഹരിക്കാത്തത് ജനദ്രോഹമാണന്നും, കഴിഞ്ഞ മാസം ചേർന്ന വികസന സമിതിയിൽ അടക്കം പ്രശ്നപരിഹാരം കാണുമെന്ന് ഉറപ്പ് നൽകിയതാണ്. പരിഹാരം കാണാൻ കഴിയാത്ത വികസന സമിതിയും, സ്റ്റാൻ്റിങ് കമ്മിറ്റിയും പിരിച്ച് വിടണം

ആശുപത്രി കവാടത്തിലേക്കുള്ള വഴിപ്പോലും തടസ്സപെട്ടിരിക്കുന്നു.

ഓരോ വർഷവും ലക്ഷകണക്കിന് രൂപ വകയിരുത്തിയിട്ടും ഒരു പ്രവർത്തിയും നടക്കുന്നില്ലന്നും ഇത് തുടർന്നാൽ ശക്തമായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുമെന്നും ഹമീദ് പരപ്പനങ്ങാടി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.


ആശപത്രിയിലേക്ക് തള്ളി കയറിയതിന് എസ് ഡി പി ഐ പ്രവർത്തകർക്കെതിരെ പരപ്പനങ്ങാടി പോലീസ് നിയമ നടപടികൾ സ്വീകരിച്ചു.


എസ്.ഡി.ടി.യു ജില്ല പ്രസിഡൻ്റ് അക്ബർ പരപ്പനങ്ങാടി, മുൻസിപ്പൽ സെക്രട്ടറി അബ്ദുൽ സലാം, ബ്രാഞ്ച് സെക്ര : യാസർ അറഫാത്ത് , സംസാരിച്ചു. ശറഫു ആലുങ്ങൽ, അഫ്സൽ ചെട്ടിപ്പടി, ഇസ്ഹാഖ് നേതൃത്വം നൽകി

Follow us on :

More in Related News