Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 May 2024 10:31 IST
Share News :
ദേശീയപാത നിർമ്മാണം: ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തി
പറവൂർ: പ്രതിപക്ഷ നേതാവിന്‍റെ നിര്‍ദേശപ്രകാരം ദേശീയപാത 66 ന്‍റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികൾക്ക് പരിഹാരം കാണാൻ ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ വരാപ്പുഴ, കോട്ടുവള്ളി ഗ്രാമപഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങള്‍ പരിശോധന നടത്തി.
വരാപ്പുഴ പാലം എസ്എൻ ഡി പി കവല ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് നാഷനൽ ഹൈവേ നിര്‍മ്മിച്ചിട്ടുള്ള കാനക്ക് സമാന്തരമായി കാന നിര്‍മ്മിക്കുന്നതിന് നാഷണല്‍ ഹൈവേ അതോറിറ്റിയോട് നിര്‍ദേശിക്കും. അടിയന്തിരമായി റോഡ് ക്രോസ്സ് ചെയ്തു മൂടിയിട്ടിരിക്കുന്ന പൈപ്പുകള്‍ എല്ലാം തന്നെ തുറന്നു വ്യത്തിയാക്കുവാന്‍ ഡെപ്യൂട്ടി കളക്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. എസ്.എന്‍.ഡി.പി കവലയില്‍ നിന്നും വടക്കോട്ട് ഇരുവശവും ഉള്ള കാനകള്‍ വ്യത്തിയാക്കി മൂടികിടക്കുന്ന പൈപ്പുകള്‍ തുറക്കുന്നതിനും തീരുമാനിച്ചു. നിലവില്‍ പുത്തന്‍ പള്ളി കവലയ്ക്ക് പടിഞ്ഞാറുവശം ഉയരത്തിലാണ് കാന നിര്‍മിച്ചിരിക്കുന്നതെന്നും ഇതുമൂലം നിരവധി കുടുംബങ്ങള്‍ ചെറിയ മഴ പെയ്തപ്പോള്‍ തന്നെ വെള്ളക്കെട്ടിലായെന്നും ഈ വിവരം ജില്ലാ കളക്ടറുടേയും നാഷണല്‍ ഹൈവേ അതോറിറ്റിയുടേയും ശ്രദ്ദയില്‍ പ്പെടുത്തും. എസ്.എന്‍.ഡിപി കവല, കൂനമ്മാവ് കവല, ചെമ്മായം റോഡ്, കോച്ചാല്‍ കവല എന്നിവിടങ്ങളില്‍ അണ്ടര്‍ പാസ്സ് വേണമെന്ന ആവശ്യവും നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ചെറിയപ്പിള്ളി പുഴക്ക് കുറുകേയുള്ള പാലത്തിന് ഉയരം കുറവാണെന്ന പരാതിയും കളക്ടറുടേയും നാഷണല്‍ ഹൈവേ അതോറിറ്റിയുടേയും ശ്രദ്ദയില്‍ പ്പെടുത്തുമെന്ന് ഡെപ്യൂട്ടി കളക്ടര്‍ പറഞ്ഞു.
ചെറിയപ്പിള്ളി - കോട്ടുവള്ളി റോഡില്‍ നിര്‍മ്മിച്ചിട്ടുള്ള അണ്ടര്‍ പാസ്സില്‍ ചെളി നിറഞ്ഞതു മൂലം ഇരുവക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നുണ്ട്. ഇതൊഴിവാക്കാൻ അണ്ടര്‍ പാസ്സ് മുഴുവനായും അടിയന്തിരംയായി ടാറിംഗ് നടത്തുവാന്‍ നാഷണല്‍ ഹൈവേ അതോറിറ്റിക്ക് നിര്‍ദേശം നല്കി. ചെറിയപ്പിള്ളി കലുങ്ക് നിര്‍മ്മാണത്തിനായി തോട്ട് മൂടിയിരുന്നത് മഴക്കാലമായതിനാല്‍ അടിയന്തിരമായി തുറക്കുവാനും തീരുമാനം എടുത്തു. ചെറിയപ്പിള്ളി കാലുങ്കിന് പടിഞ്ഞാറുവശം തോടിനിരുവശവും താമസിക്കുന്നവര്‍ക്ക് വീടുകളിലേക്ക് പ്രവേശിക്കുവാന്‍ റാമ്പ് നിര്‍മ്മിച്ച് നല്‍കണമെന്നും ഡെപ്യൂട്ടി കളക്ടര്‍ നാഷണല്‍ ഹൈവേ അതോറിറ്റിക്കും ഓറിയന്‍റല്‍ കമ്പനിക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
രണ്ടു ദിവസങ്ങളിലായി പറവൂര്‍ നിയോജകമണ്ഡലത്തിലെ വടക്കേക്കര, ചിറ്റാറ്റുകര, പറവൂര്‍ നഗരസഭ, കോട്ടുവള്ളി, വരാപ്പുഴ ഗ്രാമപഞ്ചായത്തുകളിൽ നടത്തിയ പരിശോധനയുടെ വിശാമായ റിപ്പോര്‍ട്ട് ജില്ലാകളക്ടർക്ക് സമർപ്പിക്കുമെന്നും ഇലക്ഷന്‍ പെരുമാറ്റച്ചട്ടം കഴിഞ്ഞാൽ അടിയന്തിരമായി ഈ കാര്യത്തില്‍ വ്യക്തമായ തീരുമാനം എടുത്തു കൊണ്ടുമാത്രമേ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുകയുള്ളൂ എന്നും പ്രതിപക്ഷ നേതാവ് അറിയിച്ചൂ.
ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍ അബ്ബാസ്, വരാപ്പുഴ, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ മറ്റു ജനപ്രതിനിധികള്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ പരിശോധനയിൽ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.