Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നവജീവൻ യുവകവിത പുരസ്ക്കാരം ജസ്റ്റിൻ പി ജയിംസിന്

11 Sep 2024 08:11 IST

- Jithu Vijay

Share News :



പരപ്പനങ്ങാടി : നാലാമത് നവജീവൻ യുവകവിത പുരസ്ക്കാരത്തിന് കോട്ടയം വൈക്കം സ്വദേശിയായ ജസ്റ്റിൻ പി ജയിംസ് അർഹനായി. Amor Fati അഥവാ ആകസ്മികതയുടെ പുസ്തകത്തിലെ അനുബന്ധ വാക്യങ്ങൾ (എഴുതപ്പെട്ടേക്കാവുന്നവ)

എന്ന കവിതയിലൂടെയാണ് ജസ്റ്റിൻ പി ജയിംസ് പുരസ്ക്കാരത്തിന് അർഹനായത്.


കോഴിക്കോട് ഗവ:ആർട്സ് & സയൻസ് കോളേജിൽ മലയാളം വിഭാഗം ഗവേഷകനാണ് ജസ്റ്റിൻ പി ജയിംസ്. കേരള കലാമണ്ഡലം വള്ളത്തോൾ കവിതാ പുരസ്ക്കാരത്തിന് അർഹനായിട്ടുണ്ട്. ഡിഫറാൻസ്, മണ്ണൊരുക്കം, പ്രതിഭാഷ ബ്ലോഗ് കവിതകൾ (എഡി:) എന്നിവ കവിത സമാഹാരങ്ങളാണ്.


എം.എം സചീന്ദ്രൻ, ശ്രീജിത്ത് അരിയല്ലൂർ, വിനോദ് തള്ളശ്ശേരി എന്നിവരടങ്ങുന്ന ജൂറിയാണ് വിജയിയെ തിരഞ്ഞെടുത്തത്. പുരസ്ക്കാരദാന ചടങ്ങ് മറ്റൊരു ദിവസം നടക്കുമെന്ന് നവജീവൻ വായനശാല ഭാരവാഹികൾ അറിയിച്ചു.

Follow us on :

More in Related News