Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Nov 2024 20:42 IST
Share News :
ഇടുക്കി : കട്ടപ്പന പാറക്കടവ് കേജീസ് എസ്റ്റേറ്റിലെ സ്റ്റോര്‍മുറിയില്‍ സൂക്ഷിച്ചിരുന്ന 300 കിലോ ഏലക്ക മോഷ്ടിച്ച സംഘത്തിലെ ഒരാള്‍ കൂടി പിടിയിലായി. പുളിയന്മല ഹരിജന്‍ കോളനി സ്വദേശി ഹരികൃഷ്ണന്(34) ആണ് അറസ്റ്റിലായത്. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ നെടുംകണ്ടത്ത് വച്ചാണ് പോലീസ് പിടികൂടിയത് .
ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം രണ്ടായി. കഴിഞ്ഞ ആറിന് പുളിയന്മലയില് വാടകയ്ക്ക് താമസിക്കുന്ന ശാന്തന്‍പാറ എസ്ആര്‍ ഹൗസ് സ്റ്റാന്‍ലി(44)യും പിടിയിലായിരുന്നു. സംഘത്തിലെ മറ്റൊരാള്‍ ഒളിവിലാണ്. കട്ടപ്പന പാറക്കടവിലെ കേജീസ് എസ്റ്റേറ്റില്‍ ഒക്ടോബര്‍ 13നാണ് മോഷണം നടന്നത്. മോഷ്ടിച്ച ഏലക്കയില്‍ മലഞ്ചരക്ക് കടകളില്‍ വിറ്റ 156 കിലോ പൊലീസ് പിടിച്ചെടുത്തിരുന്നു. 87 കിലോ സ്റ്റാന്‍ലിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. ഏലക്കാ കടത്താനുപയോഗിച്ച വാനും കസ്റ്റഡിയിലെടുത്തു
Follow us on :
More in Related News
Please select your location.