Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jan 2025 23:26 IST
Share News :
വൈക്കം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വെച്ചൂർ ശാഖയിൽ നിന്ന് കർഷകർക്ക് പി ആർ എസ് നൽകി ആഴ്ചകൾ പിന്നിട്ടിട്ടും പണം നൽകാത്ത നടപടിയിൽ പ്രതിഷേധിച്ച് കേരള കർഷക സംഘം വെച്ചൂർ ഈസ്റ്റ് -വെസ്റ്റ് മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. മറ്റ് ശാഖകൾ കർഷകർക്ക് പണം നൽകുമ്പോഴും വെച്ചൂർ ബാങ്കിന്റെ ശാഖ കർഷക വിരുദ്ധ നിലപാട് ഉണ്ടാകുന്നതെന്ന് കർഷകർ കുറ്റപ്പെടുത്തി. കർഷകരുടെ അക്കൗണ്ടിൽ പണം നൽകുന്നതിന് അടിയന്തര നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച ധർണ സമരം ജില്ലാ എക്സി. അംഗം കെ കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. ബണ്ട് റോഡിൽ നിന്നും ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് കർഷകർ അണിനിരന്നു. വി കെ സതീശൻ അധ്യക്ഷത വഹിച്ചു. ടി ടി സെബാസ്റ്റ്യൻ, എൻ. സുരേഷ്കുമാർ, കെ. എസ് ഷിബു, കെ. വി ജയ്മോൻ, പി. കെ ജയചന്ദ്രൻ, പി. പി സുധ, ബ്രിജിൻ പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു. പി ആർ എസിന്റെ പണം നൽകുന്നതിന് രണ്ട് ജീവനക്കാരെ താൽക്കാലികമായി നിയമിച്ചുകൊണ്ട് പ്രതിസന്ധി പരിഹരിക്കുമെന്ന് ബാങ്ക് അധികൃതർ കർഷകസംഘം ഭാരവാഹികൾക്ക് ഉറപ്പുനൽകി.
Follow us on :
Tags:
More in Related News
Please select your location.